ക്വട്ടേഷന്‍
റാന്നി പട്ടികവര്‍ഗവികസന ഓഫീസിന്റെ പരിധിയില്‍ പെരുനാട് ഗ്രാമ പഞ്ചായത്തിലെ ളാഹ, മഞ്ഞത്തോട്, ചാലക്കയം പ്രദേശങ്ങളിലുള്ള പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് ശുദ്ധജലം എത്തിച്ച് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ ഒന്‍പതിന് വൈകുന്നേരം മൂന്നുവരെ നല്‍കാം. ഫോണ്‍ : 04735 227703.
———-
ലേലം
കെഐപി അഞ്ചാം ബറ്റാലിയനിലെ നാലുമരങ്ങള്‍ ഒക്ടോബര്‍ അഞ്ചിന് രാവിലെ 11.30 ന് ബറ്റാലിയന്‍ മണിയാര്‍ ഡിറ്റാച്ച്മെന്റ് ക്യാമ്പില്‍ ലേലം ചെയ്യും. ഫോണ്‍ : 04869 233072.
റേഷന്‍ കാര്‍ഡ് ആധാര്‍ അപ്ഡേഷന്‍
എ.എ.വൈ (മഞ്ഞകാര്‍ഡ്), പി.എച്ച്.എച്ച് (പിങ്ക് കാര്‍ഡ്) റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങള്‍ക്കും ഇ-പോസ് മെഷീന്‍ മുഖേന ആധാര്‍ അപ്‌ഡേഷന്‍ നടത്തുന്നതിനായി ഒക്ടോബര്‍ ഒന്നുവരെ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും റാന്നി താലൂക്കിലെ എല്ലാ റേഷന്‍ കടകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. ആധാര്‍, റേഷന്‍ കാര്‍ഡ് എന്നീ രേഖകളുമായി കടകളില്‍ എത്തി വിരല്‍ പതിക്കണമെന്ന് റാന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
———
അവലോകനയോഗം നാളെ (28)
മാലിന്യമുക്തനവകേരളം ജനകീയ ക്യാമ്പയിന്റെ ഒരുക്കം വിലയിരുത്തുന്നതിന് ആരോഗ്യ-വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 28 ന് ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകനയോഗം ചേരും.
ചന്ദനതടി ചില്ലറ വില്‍പന
കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയില്‍ ചന്ദനതടികളുടെ ചില്ലറ വില്‍പന നാളെ (സെപ്റ്റംബര്‍ 28) മുതല്‍. ഗോട്ടല, ബാഗ്രാദാദ്, സാപ് വുഡ് ഇനങ്ങളാണുള്ളത്. എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ ഹാജരാക്കി ഒരുകിലോഗ്രാം ചന്ദനം വരെ ഒരു വ്യക്തിക്ക് വാങ്ങാം. ഫോണ്‍ : 8547600530, 0468 2247927, 0475 2222617.
———-
മത്സ്യകുഞ്ഞ് വിതരണം
പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ്, അനാബസ് മത്സ്യകുഞ്ഞുങ്ങള്‍ സെപ്റ്റംബര്‍ 30 ന് രാവിലെ 11 മുതല്‍ വൈകുന്നേരം നാലുവരെ വിതരണം ചെയ്യും. സര്‍ക്കാര്‍നിരക്കിലാണ് വില. ഫോണ്‍ : 9562670128, 0468 2214589.
അന്താരാഷ്ട്ര സാക്ഷരത ദിനം
അന്താരാഷ്ട്ര സാക്ഷരത ദിനാചരണത്തോടനുബന്ധിച്ച് ബോധവല്‍കരണ ക്ലാസ് നടത്തി. ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെയും മിഷന്‍ ശക്തിയുടെയും ആഭിമുഖ്യത്തില്‍ ബേഠീ ബച്ചാവോ ബേഠീ പഠാവോ പദ്ധതിയുടെ ഭാഗമായി നേതാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു ആഘോഷം. ജില്ലാ വനിതാശിശു വികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പി.കെ അശ്വതി അധ്യക്ഷയായി.
———-
പോഷ് ആക്ട് : പോര്‍ട്ടലില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം തടയുന്നതിനും എല്ലാ സ്ത്രീകള്‍ക്കും അന്തസോടെയും സുരക്ഷിതത്വ ബോധത്തോടെയും ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി നടപ്പിലാക്കിയ 2013 ലെ പോഷ് ആക്ട് അനുസരിച്ച് എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങളിലും (10ല്‍ കൂടുതല്‍ ജീവനക്കാര്‍ ഉള്ള) ഇന്റേണല്‍ കമ്മിറ്റിയും ജില്ലാ തലത്തില്‍ ലോക്കല്‍ കമ്മിറ്റിയും രൂപീകരിക്കണം. പത്തോ അതിലധികമോ ജീവനക്കാര്‍ ഉള്ള (സ്ഥിരം, താല്‍ക്കാലികം) സ്ഥാപനമേധാവികള്‍ ഇന്റേണല്‍ കമ്മിറ്റിയുടെ വിവരങ്ങള്‍, പരാതി സംബന്ധിച്ച വിവരങ്ങള്‍, റിപ്പോര്‍ട്ട് എന്നിവ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്‍ജിഒ നടത്തുന്നതും വ്യാപാരി വ്യവസായികള്‍ നടത്തുന്നതുമായ സ്ഥാപനങ്ങളും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പോഷ് പോര്‍ട്ടല്‍ ലിങ്ക്: https://posh.wcd.kerala.gov.in ഫോണ്‍ : 8281239347, 0468-2966649.
ടെന്‍ഡര്‍
കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എക്സ്‌റേ ഫിലിംവിതരണം ചെയ്യുന്നതിന് അംഗീകൃത നിര്‍മ്മാതാക്കള്‍/വിതരണക്കാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാനതീയതി – ഒക്ടോബര്‍ 10. ഫോണ്‍ : 0468 2243469.
———-
യോഗം 30 ന്
ജില്ലാ ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം സെപ്റ്റംബര്‍ 30 ന് വൈകുന്നേരം മൂന്നിന് എഡിഎം ബി. ജ്യോതിയുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേരും.
———
ലാപ്ടോപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കളില്‍ കേന്ദ്ര/കേരള സര്‍ക്കാര്‍ എന്‍ട്രന്‍സ് മുഖേന സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത കോളജുകളില്‍ എംബിബിഎസ്, ബിടെക്, എംടെക,് ബിഎഎംഎസ്, ബിഡിഎസ്, ബിവിഎസ്സി ആന്‍ഡ് എഎച്ച,് ബി ആര്‍ക്ക്, എംആര്‍ക്ക് പിജി ആയുര്‍വേദ,പിജി ഹോമിയോ, ബിഎച്ച്എംഎസ്, എംഡി,എംഎസ്, എംഡിഎസ്,എംബിഎ,എംസിഎ, എംവിഎസ്സി ആന്‍ഡ് എഎച്ച് എന്നീ കോഴ്സുകള്‍ക്ക് ഒന്നാംവര്‍ഷം പ്രവേശനം ലഭിച്ച ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കളില്‍ നിന്നും ലാപ്ടോപ്പിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 20. ഫോണ്‍ : 0469 2603074.