റാന്നി നിയോജക മണ്ഡലംതല അവലോകന യോഗം നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: പുതമൺ പാലം നിർമ്മാണം അടുത്തമാസം രണ്ടാം വാരം ആരംഭിക്കും സെലക്ഷൻ നോട്ടീസ് ലഭിച്ചാലുടൻ നിർമ്മാണം ആരംഭിക്കുമെന്ന് കരാറുകാരൻ ഉറപ്പ് നൽകി. റാന്നിയിൽ ചേർന്ന നിയോജക മണ്ഡലം അവലോകന യോഗത്തിലാണ് ഈ ഉറപ്പ് ലഭിച്ചത്. പഴയപാലത്തിൻ്റെ കൈവരിയിലൂടെ പോയിരിക്കുന്ന പൈപ്പ്ലൈൻ ഉടൻ മാറ്റാൻ വാട്ടർ അതോരിറ്റിക്ക് നിർദ്ദേശം നൽകി. പുതമൺ – കുട്ടത്തോട് അടുത്ത വ്യാഴാഴ്ചയോടെ ബി എം ടാറിംഗ് ആരംഭിക്കും. 4 ദിവസംകൊണ്ട് പൂർത്തീകരിക്കാനാവും. പാലച്ചുവട് -നരിക്കുഴിയും നിർമ്മാണം പുനരാരംഭിക്കും. ചെത്തോംകര അത്തിക്കയം റോഡ് പുനരുദ്ധാരണം അവസാന ഘട്ടത്തിലെത്തി. മനമരുതി അത്തിക്കയം റോഡ്ജൽ ജീവൻ പദ്ധതിയുടെ പണികൾ തീരാനുണ്ട്. അത് തീർന്നാൽ അടുത്ത ഒക്ടോബറിലേക്ക് ബിഎം ടാറിംഗ് നടത്താനാവും. കടയാർ – പുത്തൻ ശബരിമല പൂർത്തിയാക്കാൻ കരാറുകാരന് നോട്ടീസ് നൽകി.

പെരുനാട് – കണ്ണന്നുമൺ – പുതുക്കട റോഡ് നിർമ്മാണം ഉടൻ ആരംഭിക്കും. തെക്കേപ്പുറം – പന്തളമുക്ക് പൈപ്പിടീൽ 1 മാസത്തിനകം തീർക്കും. മടത്തുംചാൽ- മുക്കൂട്ടുതറ റോഡ് ബാക്കി നിർമ്മാണ പ്രവൃത്തികൾ റീ ടെൻഡർ ഓപ്പൺ ചെയ്തു. വരവൂർ സ്കൂൾ കെട്ടിടം അടിത്തറ നിർമ്മിച്ചു. പെരുനാട് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം കഴിഞ്ഞു. വെച്ചൂച്ചിറ ഗവ പോളിടെക്നിക്ക് ഹോസ്റ്റൽ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു. പ്ലമ്പിംഗ് ജോലികൾ ഉൾപ്പെടെ പൂർത്തിയാക്കാനുണ്ട്. വടശേരിക്കര ഗവ എൽപി സ്കൂൾ കെട്ടിട നിർമ്മാണം അടുത്ത മാസം 10 ന് ആരംഭിക്കും. പെരുമ്പെട്ടി സ്കൂൾ കെട്ടിടം എസ്റ്റിമേറ്റ് തയ്യാറാക്കി ടി എസിന് സമർപ്പിച്ചു. കോട്ടാങ്ങൽ സ്കൂൾ എസ്റ്റിമേറ്റ് തയ്യാറാക്കി. അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...