നിയമനങ്ങള്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എച്ച്എംസി മുഖേന കാത്ത് ലാബ് ടെക്നീഷ്യന്‍, കാത്ത്‌ലാബ് സ്‌കര്‍ബ് നേഴ്സ്, സിസ്റ്റം ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഓക്ടോബര്‍ ഏഴിന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. പ്രായപരിധി 40 വയസ്.
കാത്ത് ലാബ് ടെക്നീഷ്യന്‍: യോഗ്യത – ബിസിവിറ്റി/ഡിസിവിറ്റി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം. കാത്ത് ലാബ് സ്‌കര്‍ബ് നേഴ്സ്: ജിഎന്‍എം/ബിഎസ്സി നേഴ്സിംഗ്, രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം. സിസ്റ്റം ഓപ്പറേറ്റര്‍: ഇലക്ട്രോണിക്സ് ഡിപ്ലോമ/ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം. ഫോണ്‍ : 9497713258.
വാട്ടര്‍ ചാര്‍ജ് കുടിശിക അടയ്ക്കാത്തവരുടെ കണക്ഷന്‍ വിഛേദിക്കും
പത്തനംതിട്ട ഡിവിഷന്റെ പരിധിയിലുളള റാന്നി, വടശ്ശേരിക്കര, കോന്നി, അടൂര്‍, പത്തനംതിട്ട പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ വാട്ടര്‍ ചാര്‍ജ് കുടിശിക ഒക്ടോബര്‍ 10 ന് അകം ഒടുക്കണം. ഇല്ലെങ്കില്‍ മുന്നറിയിപ്പില്ലാതെ കണക്ഷന്‍ വിഛേദിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍-0468 2222687.
——-
ടെന്‍ഡര്‍
റാന്നി എംസിസിഎം താലൂക്ക് ആശുപത്രിയില്‍ കാസ്പ്/ ജെഎസ്എസ്‌കെ/ആര്‍ബിഎസ്‌കെ/എകെ ട്രൈബല്‍ പദ്ധതികളില്‍പെട്ട രോഗികള്‍ക്ക് സര്‍ജിക്കല്‍ ഇംപ്ലാന്റുകളും മറ്റ് അനുബന്ധഘടകങ്ങളും ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ മൂന്ന്. ഫോണ്‍ : 04735 227274.
ഗതാഗത നിയന്ത്രണം
പ്ലാപ്പളളി-തുലാപ്പളളി റോഡില്‍ അറ്റകുറ്റപണിക്കായി ഗതാഗതം പൂര്‍ണമായി നിരോധിച്ചു. പ്ലാപ്പളളിയില്‍ നിന്ന് തുലാപ്പളളിക്ക് പോകുന്നതിന് കണമല-ഇലവുങ്കല്‍ റോഡ് ഉപയോഗിക്കാം.
———.
ഗതാഗത നിയന്ത്രണം
ആറന്മുള ഗ്രാമപഞ്ചായത്തിലെ വാഴവേലില്‍പടി-കവലപ്ലാക്കല്‍ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുളള ഗതാഗതം ഒക്ടോബര്‍ ഒന്നുമുതല്‍ 20 വരെ പൂര്‍ണമായും നിരോധിച്ചു.