Tuesday, May 13, 2025 10:07 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയ്ന്റനന്‍സ് ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ഗസ്റ്റ് ഇന്‍സ്ട്രക്ടറെ മുസ്ലിം റൊട്ടേഷനില്‍ താല്‍കാലികമായി നിയമിക്കുന്നതിന് കമ്പ്യൂട്ടര്‍ സയന്‍സ് /ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി /ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ /ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി /ഇലക്ട്രോണിക്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ /ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി /എന്‍ഐഇഎല്‍ഐറ്റി എ ലെവല്‍ എന്നിവയില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ മൂന്നു വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഐസിറ്റിഎസ്എംട്രേഡില്‍ ഐ ടി ഐ സര്‍ട്ടിഫിക്കറ്റ് (എന്‍.റ്റി.സി./ എന്‍.എ.സി.) യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ ഒക്ടോബര്‍ അഞ്ചിന് രാവിലെ 11ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐടിഐ യില്‍ ഹാജരാകണം .ഫോണ്‍: 0468 2258710.

മൊബൈല്‍ ഫോണ്‍ സര്‍വീസ് ടെക്‌നീഷ്യന്‍
പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഒരു മാസത്തെ സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ആന്‍ഡ് സര്‍വീസിങ് കോഴ്സ് നടത്തുന്നു. 18 മുതല്‍ 45 വയസ് വരെയാണ് പ്രായപരിധി. ഫോണ്‍ : 9495999688.
———
സ്പോട്ട് അഡ്മിഷന്‍
യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അടൂര്‍ സെന്ററില്‍ ഒഴിവുളള എംബിഎ സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. ഏതെങ്കിലും വിഷയത്തിലുളള ബിരുദം 50 ശതമാനം മാര്‍ക്കോടെ പാസായ ജനറല്‍ വിഭാഗത്തിനും 48 ശതമാനം മാര്‍ക്കുളള ഒബിസി/ഒഇസി വിഭാഗത്തിനും പാസ് മാര്‍ക്ക് നേടിയ എസ്.സി /എസ്.ടി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്കുമാണ് അവസരം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 20 ന് അകം യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അടൂര്‍ സെന്ററില്‍ ഹാജരാകണം. ഫോണ്‍ : 9746998700, 9946514088, 9400300217, 7560992525.

ക്വട്ടേഷന്‍
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹോസ്പിറ്റല്‍ ഡവലപ്മെന്റ് സൊസൈറ്റിയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് രജിസ്റ്റേര്‍ഡ് ഓഡിറ്റര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. സൂപ്രണ്ട്, മെഡിക്കല്‍ കോളജ് ആശുപത്രി, കോന്നി വിലാസത്തില്‍ ഒക്ടോബര്‍ 15 ന് അകം ലഭിക്കണം. ഫോണ്‍ : 04682344801.
————
സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം നാളെ (01)
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നടപ്പാക്കുന്ന ദുരന്തമുന്നറിയിപ്പ് സംവിധാനമായ ‘കവചം’ പരീക്ഷിക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുളള സൈറണുകള്‍ നാളെ (ഒക്‌ടോബര്‍ 1) പ്രവര്‍ത്തിപ്പിക്കും. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ അറിയിച്ചു.

സ്പോട്ട്അഡ്മിഷന്‍
അടൂര്‍ ഐ. എച്ച്. ആര്‍. ഡി. യുടെ മണക്കാല എഞ്ചിനീയറിംഗ് കോളേജില്‍ ബി. ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് (ഡേറ്റസയന്‍സ്), മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ സ്പോട്ട് അഡ്മിഷന്‍ നാളെ (ഒക്‌ടോബര്‍ 01) രാവിലെ 11 മുതല്‍ നടക്കും. കീം 2024 പ്രോസ്പെക്ടസ് അനുസരിച്ചുള്ള യോഗ്യതകള്‍ അനിവാര്യം. ഫോണ്‍ : 9446527757, 9447484345, 8547005100, 9447112179. വെബ്സൈറ്റ്: www.cea.ac.in.
——–
ഐ ഐ ഐ സി യിലെ പരിശീലനങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്
കൊല്ലം ജില്ലയിലെ ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ പരിശീലനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് റോട്ടറിയുടെ ‘ഉയരെ’ പദ്ധതിപ്രകാരം സ്‌കോളര്‍ഷിപ്പ് ലഭിക്കും. ടെക്‌നിഷ്യന്‍, റെക്കഗ്നിഷന്‍ ഓഫ് പ്രയര്‍ ലേണിംഗ് പരിശീലനങ്ങളിലാണ് നിലവില്‍ ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലയിലുള്ളവര്‍ക്കാണ് പദ്ധതി മുഖേനയുള്ള ആനുകൂല്യത്തിന് അര്‍ഹത. ക്ലാസുകള്‍ ഒക്‌ടോബര്‍ 14 മുതല്‍. ഇ-മെയില്‍: [email protected] ഫോണ്‍ – 8078980000.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് അടിമുടി മാറ്റത്തിനൊരുങ്ങി കോൺഗ്രസ് നേതൃത്വം

0
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റതിനു പിന്നാലെ കോൺഗ്രസിൽ...

9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
മലപ്പുറം : കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ പോലീസ് 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്...

കെപിസിസിയുടെ പുതിയ ടീമില്‍ ആർക്കും അതൃപ്തിയില്ലെന്ന് പ്രസിഡണ്ട് സണ്ണി ജോസഫ്

0
ദില്ലി : കെപിസിസിയുടെ പുതിയ ടീമില്‍ ആർക്കും അതൃപ്തിയില്ലെന്ന് പ്രസിഡണ്ട് സണ്ണി...

സുൽത്താൻ ബത്തേരി ടൗണിൽ വീണ്ടും പുലി

0
സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി ടൗണിൽ വീണ്ടും പുലിയിറങ്ങിയതായി സി.സി.ടി.വി...