സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

റേഷന്‍ കടയ്ക്ക് അപേക്ഷിക്കാം
റേഷന്‍ കടകളില്‍ ലൈസന്‍സികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം ഇറക്കിയ താലൂക്ക്, ബ്ലോക്ക് പഞ്ചായത്ത്, വില്ലേജ്, വാര്‍ഡ്, വിഭാഗം ക്രമത്തില്‍: അടൂര്‍, അടൂര്‍, അടൂര്‍, 5, പൊതുവിഭാഗം. തിരുവല്ല, പുളിക്കീഴ്, കടപ്ര, 2, പട്ടികജാതി. കോന്നി, കോന്നി, ഐരവണ്‍, 7, പട്ടികജാതി. തിരുവല്ല, പുളിക്കീഴ്, പെരിങ്ങര, 2, പട്ടികജാതി. റാന്നി, റാന്നി, ചേത്തക്കല്‍, 2, പൊതുവിഭാഗം. മല്ലപ്പള്ളി, മല്ലപ്പള്ളി, എഴുമറ്റൂര്‍, 1, പട്ടികജാതി. അടൂര്‍, പന്തളം, പന്തളം തെക്കേക്കര, 5, പൊതുവിഭാഗം. അപേക്ഷ ഡിസംബര്‍ 20 വൈകിട്ട് മൂന്നിനകം നേരിട്ടോ തപാലിലോ ജില്ലാ സപ്ലൈ ഓഫീസില്‍ നല്‍കാം. വെബ്സൈറ്റ്-www.civilsupplieskerala.gov.in ഫോണ്‍: 04682222612, 2320509.

അതിഥി തൊഴിലാളി രജിസ്ട്രേഷന്‍
ജില്ലയില്‍ താമസിച്ച് ജോലിചെയ്യുന്ന അതിഥിതൊഴിലാളികളുടെ വിവരങ്ങള്‍ athidhi.lc.keralagov.in പോര്‍ട്ടലില്‍ കരാറുകാര്‍, സ്ഥാപനങ്ങള്‍, തൊഴിലാളികളെപാര്‍പ്പിക്കുന്ന കെട്ടിടഉടമകള്‍ എന്നിവര്‍ രജിസ്റ്റര്‍ ചെയ്യണം.
പത്തനംതിട്ട (0468 2223074, 8547655373) തിരുവല്ല (0469 2700035, 8547655375), അടൂര്‍ (04734 225854, 8547655377) റാന്നി (04735 223141, 8547655374), മല്ലപ്പള്ളി (0469 2847910, 8547655376) അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളിലും ജില്ലാ ലേബര്‍ ഓഫീസിനോട് (04682222234) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അതിഥിതൊഴിലാളികള്‍ക്കുള്ള ഫെസിലിറ്റേഷന്‍ സെന്ററിലും (0468 2993411)സൗകര്യമുണ്ട്.

ക്ഷേമനിധി കുടിശിക തീര്‍ക്കാനവസരം
പരിവാഹന്‍ ഡീ-ലിങ്ക് ചെയ്ത കാലയളവില്‍ ക്ഷേമനിധി കുടിശിക വരുത്തിയ വാഹന ഉടമകള്‍ക്ക് നാലു തവണകളായി വിഹിതം തീര്‍ക്കാമെന്ന് മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ചെയര്‍മാന്‍ കെ.കെ ദിവാകരന്‍ അറിയിച്ചു. കേരള മോട്ടര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സോഫ്റ്റ്‌വെയറും മോട്ടോര്‍ വാഹന വകുപ്പ് പരിവാഹന്‍ ലിങ്കും പുനസ്ഥാപിച്ച സാഹചര്യത്തിലാണിതെന്നും വ്യക്തമാക്കി.
——-
സി-ഡിറ്റില്‍ മാധ്യമ കോഴ്സ്
തിരുവനന്തപുരത്ത് സി-ഡിറ്റ് നടത്തുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ കോഴ്സിന് അപേക്ഷിക്കാം. യോഗ്യത പ്ലസ് ടു. കോഴ്സ് ദൈര്‍ഘ്യം ആറു മാസം. അവസാന തീയതി നവംബര്‍ 30. ഫോണ്‍: 8547720167.

ക്വട്ടേഷന്‍
കോന്നി ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള 95 അങ്കണവാടികളില്‍ ഇ.സി.സി ലേണിങ്ങ് മെറ്റീരിയല്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ ഒമ്പത്. വിലാസം: ശിശുവികസന പദ്ധതി ഓഫീസര്‍, ഇളകൊള്ളൂര്‍ പി.ഒ, കോന്നി. ഫോണ്‍- 9446220488.
——
കരാര്‍ നിയമനം
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി കുറ്റൂര്‍ പഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു. മൂന്നു വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഐ.ടി.ഐ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും പ്രവ്യത്തിപരിചയവും. നവംബര്‍ 26 ന് 11 മണിക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗ്യത, പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ 9961583291.

കരാര്‍ ഡോക്ടറുടെ ഒഴിവ്
റാന്നി-പെരുനാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. നവംബര്‍ 27 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി റാന്നി-പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഹാജരാകണം.
——–
സൗജന്യ പരിശീലനം
നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍, കേക്ക്, ഷേക്‌സ് നിര്‍മിക്കുന്നതിനുള്ള സൗജന്യ പരിശീലനം പത്തനംതിട്ട എസ്ബിഐ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 25 മുതല്‍. ഫോണ്‍: 8330010232

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടനാട് താലൂക്കിലും, പത്തനംതിട്ട ജില്ലയിലെയും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
ആലപ്പുഴ : കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വെള്ളക്കെട്ട്...

അർജുൻ ആയങ്കിക്കായുള്ള സൈബർ പോലീസിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന...

വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്ത്; വിമര്‍ശനം ശക്തമാക്കാന്‍ പ്രതിപക്ഷം

0
തിരുവനന്തപുരം : വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കത്തിനെതിരായ വിമര്‍ശനം...

തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം : തൃശൂരിലെ ഓഫിസിൽ നിന്ന് തട്ടിയത് 25 കോടി ;...

0
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനു കേന്ദ്ര നേതൃത്വം നൽകിയ ഫണ്ട് തട്ടിയെടുത്തതിനെക്കുറിച്ച്...