സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സംരംഭകത്വ റെസിഡെന്‍ഷ്യല്‍ വര്‍ക്ഷോപ്പ്
കളമശ്ശേരിയിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കീഡ് ) ഡിസംബര്‍ അഞ്ചു മുതല്‍ 13 വരെ വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. http://kied.info/training-calender/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ -0484 2532890 / 2550322/9188922800.
———
അപേക്ഷ ക്ഷണിച്ചു
എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ലാറ്ററല്‍ എന്‍ട്രിയായി അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു. പ്രായപരിധി 18 വയസിന് മുകളില്‍. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 0471 2325101, 8281114464.

യോഗപരിശീലകരാകാം
റാന്നി ബ്‌ളോക്ക് പഞ്ചായത്തില്‍ വയോജനങ്ങള്‍ക്കുള്ള യോഗപരിശീലന പരിപാടിയിലേക്ക് പരിശീലകരെ നിയമിക്കും. അംഗീകൃത സര്‍വകാലശാലയില്‍ നിന്നുളള ബിഎന്‍വൈഎസ് ബിരുദം/ തതുല്യ യോഗ്യത, യോഗ അസോസിയേഷന്‍ /സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിന്നുളള യോഗ ട്രെയിനര്‍ സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് അപേക്ഷിക്കാം. ഒഴിവ് : നാല്. അവസാന തീയതി ഡിസംബര്‍ 24. അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍, ഐസിഡിഎസ് പ്രൊജക്ട് ഓഫീസ്, ശബരിമല ഇടത്താവളത്തിന് സമീപം, മഠത്തുംമൂഴി , റാന്നി- പെരുനാട്-689711 വിലാസത്തില്‍ അപേക്ഷിക്കണം.
———
അഭിമുഖം
പളളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുളള അഭിമുഖം ഡിസംബര്‍ അഞ്ചിന് രാവിലെ 10 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ബികോമും പിജിഡിസിഎ യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍ : 04734 288621.

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
ജില്ലയിലെ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നം.307/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുളള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ രാവിലെ 5.30 മുതല്‍ നടത്തും. ഫോണ്‍ : 0468 2222665.
———-
ക്വട്ടേഷന്‍
പത്തനംതിട്ട സബ് കോടതിയിലെ 2018 മുതല്‍ 2022 വരെയുളള ജേര്‍ണലുകള്‍ ബയന്റിംഗ് ചെയ്തു നല്‍കാന്‍ വ്യക്തികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി 2025 ജനുവരി ഒന്ന്. ഫോണ്‍ : 0468 2271734.

ചുരുക്കപട്ടിക
വനം വന്യ ജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 111/2022), ഫോറസ്റ്റ് ഡ്രൈവര്‍ എന്‍സിഎ എം (702/2021), എന്‍സിഎ എല്‍സി/എഐ (703/2021), എന്‍സിഎ ഒബിസി (704/2021) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
———
ഇ-ദര്‍ഘാസ്
ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പദ്ധതിക്ക് ഇ-ദര്‍ഘാസ് ക്ഷണിച്ചു. ഫോണ്‍ : 0468 2224070, വെബ് സൈറ്റ് : www.etenders.kerala.gov.in

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...