താലൂക്ക് വികസന സമിതി
താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ലഹരിക്കെതിരെ നടത്തിവരുന്ന പെട്രോളിങും പരിശോധനകളും കൂടുതല്‍ ശക്തമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. ജനറല്‍ ആശുപത്രിയില്‍ റേഡിയോളജിസ്റ്റുകളെ നിയമിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ടൗണ്‍ കേന്ദ്രീകരിച്ച് പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചു കുടിവെളള വിതരണം സുഗമമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, തഹസില്‍ദാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
——–
അപേക്ഷ ക്ഷണിച്ചു
ബിസില്‍ (ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റസ് ഇന്ത്യ ലിമിറ്റഡ്) ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത പ്ലസ്ടു), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത എസ്എസ്എല്‍സി) തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍/റഗുലര്‍/പാര്‍ട്ട് ടൈം/ബാച്ചുകള്‍. മികച്ച ഹോസ്പിറ്റലുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം. ഫോണ്‍: 7994449314.
തീയതി നീട്ടി
എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സിലിംഗ് കോഴ്സിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുളള തീയതി ജനുവരി 31 വരെ നീട്ടി. ബിരുദമാണ് യോഗ്യത. ഫോണ്‍: 0479 2456667, 9446192931. വെബ് സൈറ്റ് : www.srccc.in ലിങ്ക് : https://app.srccc.in/register
——-
തീയതി നീട്ടി
എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ പ്രോഗ്രാമുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുളള തീയതി ജനുവരി 31 വരെ നീട്ടി. ഫോണ്‍: 0471 2325101, 8281114464. വെബ് സൈറ്റ് : www.srccc.in ലിങ്ക് : https;//app.srccc.in/register
കെട്ടിട നികുതി
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കെട്ടിടനികുതി ജനുവരി 13 മുതല്‍ 28 വരെ വിവിധ ക്യാമ്പുകളില്‍ സ്വീകരിക്കും. തീയതി, വാര്‍ഡ്, സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
ജനുവരി 13,വാര്‍ഡ് ഒന്ന്, എന്‍എസ്എസ് ഹാള്‍, പരിയാരം
15,രണ്ട്, തുമ്പോന്തറ
16,മൂന്ന്, റേഷന്‍കട, ഓലിക്കല്‍
17, നാല്, വൈഎംഎ വാര്യാപുരം
18, അഞ്ച്, ജനകീയ വായനശാല ഇടപ്പരിയാരം
20, ആറ്, പീപ്പിള്‍സ് ക്ലബ്, പാലച്ചുവട്.
21,ഏഴ്, വിക്ടറി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്
22,എട്ട്, ദീപ്തി വായനശാല
23, ഒമ്പത്, ശ്രീകൃഷ്ണവിലാസം എന്‍എസ്എസ് കരയോഗ മന്ദിരം
24,11, അമ്പലത്തിങ്കല്‍പടി
25,10, 103 -ാം നമ്പര്‍ അങ്കണവാടി
27,12,ആയുര്‍വേദ ഡിസ്പെന്‍സറി
28,13, വൈഎംസിഎ ഇലന്തൂര്‍
ഫോണ്‍ : 0468 2362037.