പീരുമേട്: പുല്ലുപാറ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സ ചെലവ് കെ.എസ്.ആർ.ടി.സി വഹിക്കും. അപകടത്തെക്കുറിച്ച് അടിയന്തിര അന്വേഷണത്തിനും ഉത്തരവിട്ടതായും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. മാവേലിക്കര ഡിപ്പോയിൽ നിന്ന് വിനോദസഞ്ചാരത്തിന് പോയ ബസ് തഞ്ചാവൂരിൽ നിന്ന് മടങ്ങിവരവേ തിങ്കളാഴ്ച രാവിലെ 6.15ഓടെ അപകടത്തിൽപെടുകയായിരുന്നു. ദേശീയപാത-183ൽ പുല്ലുപാറയിൽ കെ.എസ്.ആർ.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാലു പേർ മരിക്കുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാവേലിക്കര മറ്റം വടക്ക് കാർത്തികയിൽ ഹരിഹരൻപിള്ളയുടെ മകൻ അരുൺ ഹരി (37), മാവേലിക്കര കൗസ്തുഭം വീട്ടിൽ ജി. കൃഷ്ണന്‍ ഉണ്ണിത്താന്‍റെ (റിട്ട. സെന്‍ട്രല്‍ എക്‌സൈസ് സൂപ്രണ്ടന്റ്) ഭാര്യ ബിന്ദു ഉണ്ണിത്താൻ (54), മാവേലിക്കര തട്ടാരമ്പലം മറ്റം തെക്ക് സോമസദനം സംഗീത് സോമൻ (42), മാവേലിക്കര പല്ലാരിമംഗലം കോട്ടക്കകത്ത് തെക്കേതിൽ മോഹനൻ നായരുടെ ഭാര്യ രമ മോഹൻ (62) എന്നിവരാണ് മരിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1