അപേക്ഷ ക്ഷണിച്ചു
ചെന്നീര്‍ക്കര ഗവ.ഐ.ടി.ഐ യില്‍ ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റംസ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റംസ് ട്രേഡില്‍ എന്‍.റ്റി.സി/എന്‍.എ.സി യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ ജനുവരി 25 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ ടി ഐയില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ആലോചനയോഗം
74-മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനം എടുക്കുന്നതിന് നാളെ (20) ഉച്ചയ്ക്ക് 12 ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആലോചന യോഗം ചേരും.
ഫൈനല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ജില്ലയില്‍ പുതുതായി അക്ഷയ കേന്ദ്രം തുടങ്ങുന്നതിന്റെ ഭാഗമായി കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തിലെ മുറിഞ്ഞകല്ലിലേക്ക് അക്ഷയസംരംഭകരെ തെരഞ്ഞെടുക്കുന്നതിനായി നടത്തിയ പരീക്ഷയുടെ ഫൈനല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലാ വെബ്സൈറ്റ്: https://pathanamthitta.nic.in, അക്ഷയ വെബ്സൈറ്റ്: www.akshaya.kerala.gov.in എന്നിവിടങ്ങളില്‍ ഫലം പരിശോധിക്കാം.
പശ്ചിമഘട്ട നീര്‍ച്ചാല്‍ മാപ്പിങ്ങ് സംസ്ഥാനതല ഉദ്ഘാടനം
ശനിയാഴ്ച (21) മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും
നവേകരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സുരക്ഷിതമാക്കാം പശ്ചിമഘട്ടം പദ്ധതിയിലെ നീര്‍ച്ചാല്‍ മാപ്പിങ്ങ് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും ബ്രോഷര്‍ പ്രകാശനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ശനിയാഴ്ച (21) നിര്‍വഹിക്കും. ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 ന് ഡീന്‍ കുര്യാക്കോസ് എം.പി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നവകേരളം കര്‍മപദ്ധതി 2 സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ വിഷയാവതരണം നടത്തും. വാഴൂര്‍ സോമന്‍ എം.എല്‍.എ ബ്രോഷര്‍ ഏറ്റു വാങ്ങും. എം.എം. മണി എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും. പി.ജെ. ജോസഫ് എം.എല്‍.എ ലോഗോ പ്രകാശനം നിര്‍വഹിക്കും. അഡ്വ. എ. രാജ എം.എല്‍.എ മാപ്പത്തോണ്‍ വീഡിയോ പ്രകാശനം ചെയ്യും.
ക്വട്ടേഷന്‍ തീയതി നീട്ടി
ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് കൊടുമുടി പട്ടികവര്‍ഗ സങ്കേതത്തില്‍ താമസിക്കുന്ന രണ്ട് പട്ടിക വര്‍ഗ യുവാക്കള്‍ക്ക് കാര്‍പ്പന്റര്‍ വര്‍ക്ക് ചെയ്യുന്നതിനായി ഐഎസ്ഐ മുദ്രയുളള അംഗീകൃത ബ്രാന്‍ഡുകളുടെ വുഡ് കട്ടര്‍, റൂട്ടര്‍ മെഷീന്‍, ഡ്രില്‍ തുടങ്ങി 10 ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി താല്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ക്ഷണിച്ച ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 ന് പകല്‍ മൂന്നിലേക്ക് നീട്ടിയതായി റാന്നി തോട്ടമണ്‍ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0473 5 227 703 ഇ മെയില്‍: [email protected]
ക്വട്ടേഷന്‍ തീയതി നീട്ടി
ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് കൊടുമുടി പട്ടികവര്‍ഗ സങ്കേതത്തില്‍ താമസിക്കുന്ന പട്ടിക വര്‍ഗ യുവാവിന് അലുമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്ക് ചെയ്യുന്നതിനായുളള ഐ എസ് ഐ മുദ്രയുളള അംഗീകൃത ബ്രാന്‍ഡുകളുടെ മിറ്റര്‍ സോ, റോട്ടറി ഹാമര്‍ തുടങ്ങി അഞ്ച് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി താല്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ക്ഷണിച്ച ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30 ന് പകല്‍ മൂന്നിലേക്ക് നീട്ടിയതായി റാന്നി തോട്ടമണ്‍ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍:0473 5 227 703 ഇ മെയില്‍: [email protected]
അഞ്ച്, ആറ് ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന 14 മോഡല്‍ റസിഡന്‍ഷ്യല്‍/ആശ്രമം സ്‌കൂളുകളില്‍ 2023-24 അധ്യയനവര്‍ഷം അഞ്ച്, ആറ് ക്ലാസുകളിലേക്ക് പ്രവേശനം നടത്തുന്നതിന് പട്ടികവര്‍ഗ, പട്ടികജാതി ജനറല്‍വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൈനാവ് (ഇടുക്കി), പൂക്കോട് (വയനാട്), അട്ടപ്പാടി (പാലക്കാട്) എന്നീ മൂന്ന് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ആറാം ക്ലാസിലേക്ക് നടത്തുന്ന പ്രവേശനത്തിനായി പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം അപേക്ഷിക്കാം. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ അധികരിക്കരുത്. കുട്ടിയുടെ ജാതി,വരുമാനം, ആധാര്‍ തുടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഫോണ്‍ നമ്പര്‍, നിലവില്‍ പഠിക്കുന്ന ക്ലാസ് എന്നിവ രേഖപ്പെടുത്തി അപേക്ഷ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, തോട്ടമണ്‍, റാന്നി 689 672 എന്ന വിലാസത്തിലോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, മന്ദിരം, റാന്നി എന്ന വിലാസത്തിലോ അയയ്ക്കാം. അവസാന തീയതി ഫെബ്രുവരി 20. ഫോണ്‍ : 0473 5 221 044, 0473 5 227 703.
ഗസ്റ്റ് ലക്ചറര്‍
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ കെമിസ്ട്രി വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയിലെ ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 23 ന് രാവിലെ 11 ന് നടക്കുന്ന കൂടികാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. 55 ശതമാനം മാര്‍ക്കോടെ എംഎസ്സി (കെമിസ്ട്രി) ബിരുദവും നെറ്റുമാണ് യോഗ്യത.
കാര്‍ഷിക സെന്‍സസ് ജില്ലാതല ഏകോപന സമിതി യോഗം നടന്നു
പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ജില്ലാതല ഏകോപന സമിതി യോഗം ജില്ലാ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.രാജലക്ഷ്മിയുടെ അധ്യക്ഷതയില്‍ നടന്നു. സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് മുഖേന നടത്തുന്ന കാര്‍ഷിക സെന്‍സസിന്റെ ഒന്നാംഘട്ട വിവരശേഖരണം ജില്ലയില്‍ ആരംഭിച്ചതായി ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍ ജ്യോതിലക്ഷ്മി അറിയിച്ചു. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനാവശ്യമായ പദ്ധതി തയ്യാറാക്കുന്നതിനും നയരൂപീകരണത്തിനുമായി നടത്തുന്ന കാര്‍ഷിക സെന്‍സസിനോട് ജനങ്ങള്‍ സഹകരിക്കണമെന്ന് യോഗം പറഞ്ഞു.
പ്രകൃതി കൃഷി പരിശീലനവും പ്രദര്‍ശനവും
പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കൃഷി വിജ്ഞാന കേന്ദ്രം ജനുവരി 24, 25 തീയതികളില്‍ തിരുവല്ല മഞ്ഞാടി മാമ്മന്‍ മത്തായി നഗര്‍ ഹാളില്‍ പരിശീലനം സംഘടിപ്പിക്കും. പ്രകൃതി കൃഷിയുടെ വിവിധ രീതികളെക്കുറിച്ചുള്ള ക്ലാസുകളും പ്രകൃതി കൃഷിക്ക് ആവശ്യമായ ഉല്പാദന ഉപാധികളുടെ നിര്‍മ്മാണ രീതികളും പരിശീലിപ്പിക്കും. പരിശീലനത്തില്‍ പങ്കെടുക്കാവാന്‍ താല്പര്യപ്പെടുന്നവര്‍ ജനുവരി 21 ന് നാലിന് മുമ്പായി 8078572094 എന്ന ഫോണ്‍ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
































