മീഡിയ പ്രൊഡക്ഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം സി-ഡിറ്റ് ഹെഡ് ഓഫീസില്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പ്ലസ്ടു. ഫോണ്‍ : 8547720167. വെബ്സൈറ്റ് : https://mediastudies.cdit.org/
—–
കൗണ്‍സിലര്‍മാരുടെ പാനലിലേക്ക് അപേക്ഷിക്കാം
കുടുംബകോടതി ചട്ടപ്രകാരം അഡീഷണല്‍ കൗണ്‍സിലര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കിലോ (എംഎസ്ഡബ്ല്യൂ), സൈക്കോളജിയിലോ ബിരുദാനന്തര ബിരുദവും ഫാമിലി കൗണ്‍സിലിങ്ങില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് അഞ്ചിന് മുമ്പ് അടൂര്‍ കുടുംബകോടതി ജഡ്ജ് മുമ്പാകെ സമര്‍പ്പിക്കണം.
മത്സ്യകുഞ്ഞ് വിതരണം
കോഴഞ്ചേരി പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്‌സില്‍ അലങ്കാര മത്സ്യകുഞ്ഞുങ്ങളെ സര്‍ക്കാര്‍ നിരക്കില്‍ വിലയിട്ട് ഫെബ്രുവരി 13ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ വിതരണം ചെയ്യും. ഫോണ്‍ : 9846604473.
——
നാഷണല്‍ യൂത്ത് സെമിനാര്‍
സംസ്ഥാന യുവജന കമ്മീഷന്‍ മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ തിരുവനന്തപുരത്ത് ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 18നും 40 നും മധ്യേ പ്രായമുള്ളവര്‍ ഫെബ്രുവരി 15 നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമര്‍പ്പിക്കണം. പ്രബന്ധസംഗ്രഹം കൂടി ബയോഡേറ്റക്കൊപ്പം സമര്‍പ്പിക്കണം. അപേക്ഷ മെയില്‍ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ നല്‍കാം. ഫോണ്‍: 8086987262, 0471-2308630.
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്ക് അപേക്ഷിക്കാം
കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്ക് ഇന്റ്‌റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട്‌ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7994926081.
——
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
ദേശീയ/അന്താരാഷ്ട്രതലത്തിലുള്ള സ്പോര്‍ട്സ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന സേവനത്തിലുള്ളവരുടേയും വിമുക്തഭടന്മാരുടേയും ആശ്രിതര്‍ക്കുള്ള സ്പോര്‍ട്സ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 20നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468-2961104.