അയൽവാസിയെ ഷോക്കേൽപ്പിച്ച് കൊലപെടുത്തിയ കേസ് : മകന് പിന്നാലെ മാതാപിതാക്കളും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ: അയല്‍വാസിയെ ഷോക്കേല്‍പ്പിച്ച് കൊലപെടുത്തിയ കേസില്‍ മകന് പിന്നാലെ മാതാപിതാക്കളും അറസ്റ്റില്‍. പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാം വര്‍ഡില്‍ കണ്ണങ്കാട്ടുവെളിയില്‍ ദിനേശന(53)നാണ് മരിച്ചത്. സംഭവവുമയി ബന്ധപ്പെട്ട് കൈതവളപ്പില്‍ കുഞ്ഞുമോന്‍(55), ഭാര്യ അശ്വമ്മ(50), മകന്‍ കിരണ്‍(29) എന്നിവരെയാണ് പുന്നപ്ര പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച വൈകുന്നേരം 6.30-ഓടെയാണ് ദിനേശനെ വീടിന്റെ സമീപമുള്ള കരപ്പുരയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം ഇലക്ട്രിക്ക് ഷോക്കാണെന്ന് കണ്ടെത്തി. പരിസരപ്രദേശങ്ങളിലെങ്ങും ഇലക്ട്രിക്ക് ഷോക്കേല്‍ക്കുവാനുള്ള സാഹചര്യമില്ലാത്തത് സംശയത്തിനിടയാക്കി.

അയല്‍വാസിയായ കുഞ്ഞുമോനും മകന്‍ കിരണും ചേര്‍ന്ന് അവരുടെ വീടിന് പുറകുവശത്ത് ദിനേശന്‍ വരുന്ന വഴിയില്‍ ഇലക്ട്രിക്ക് ഷോക്കേല്‍പിക്കുന്നതിനുള്ള കെണിയൊരുക്കിയെന്നും വെള്ളിയാഴ്ച രാത്രി കുഞ്ഞുമോന്റെ വീട്ടിലേക്ക് വന്ന ദിനേശന്‍ ഷോക്കേറ്റുവീണ് കൊല്ലപ്പെടുകയായിരുന്നുവെന്നും ദിനേശന്റെ മൃതദേഹം കുഞ്ഞുമോനും മകന്‍ കിരണും ചേര്‍ന്ന് പാടശേഖരത്തില്‍ കൊണ്ടുപോയി ഇടുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരിക്കെതിരായ സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേരളത്തിലേക്ക്

0
കൊച്ചി: ലഹരിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി...

കോഴിക്കോട് നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു

0
കോഴിക്കോട്: മൂട്ടോളിയിൽ നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. ഇയാളെ...

തമിഴ്നാട്ടിൽ കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരെ കുടുക്കാൻ വാട്സ്ആപ്പ് നമ്പറുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരെ കുടുക്കാൻ വാട്സ്ആപ്പ് നമ്പറുമായി...

ശബരിമല തന്ത്രി കുടുംബത്തിനെതിരായ പ്രസ്താവന : ഡോ. രാധാകൃഷ്ണൻ മാപ്പ് പറയണമെന്ന് തന്ത്രി മണ്ഡലം

0
പത്തനംതിട്ട : ശബരിമല തന്ത്രി കുടുംബമായ താഴമൺ കുടുംബത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ...