കണ്ടന്റ് എഡിറ്റര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസംപദ്ധതിയില്‍ കണ്ടന്റ് എഡിറ്റര്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവും വീഡിയോ എഡിറ്റിങില്‍ ഡിഗ്രി/ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 35 വയസ്. ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം [email protected] ല്‍ ഫെബ്രുവരി 22 നകം അപേക്ഷ ലഭിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
——-
മോണ്ടിസോറി , പ്രീ – പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ്
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ബിരുദം/പ്ലസ് ടു/എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു . ഫോണ്‍ : 7994449314.
ടെന്‍ഡര്‍
പുളികീഴ് ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുളള 155 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റിനായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് മൂന്ന്. ഫോണ്‍ : 0469 2610016, 9188959679.
——
വനിതാ സംരംഭകത്വ വികസന പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) അഞ്ച് ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി കളമശേരി കീഡ് കാമ്പസില്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് ഒന്നുവരെയാണ് പരിശീലനം. ഫോണ്‍ : 0484 2532890, 2550322, 7994903058.
—-
കുടിശിക അദാലത്ത്
കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മാര്‍ച്ച് 31 വരെ ജില്ലയില്‍ കുടിശിക അദാലത്ത് നടത്തുന്നു. കൃത്യമായി അംശദായം അടയ്ക്കാത്ത സ്ഥാപനങ്ങള്‍, പിരിഞ്ഞുപോയ ജീവനക്കാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍, അംശാദായം അടയ്ക്കാത്ത സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇളവ് ലഭിക്കും. അദാലത്തില്‍ സഹകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ റവന്യുറിക്കവറി ഉള്‍പ്പെടെയുളള നിയമ നടപടികള്‍ 2025 ഏപ്രില്‍ ഒന്നു മുതല്‍ സ്വീകരിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2223169.