സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ജില്ലാ വികസന സമിതി 22ന്
ജില്ലാ വികസന സമിതി യോഗം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഫെബ്രുവരി 22ന് രാവിലെ 10.30ന് ചേരും.
——-
ടെന്‍ഡര്‍
ജില്ലാ ജനറല്‍ ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളിലേക്ക് ലോക്കല്‍ പര്‍ച്ചേസിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി -മാര്‍ച്ച് അഞ്ച്. ഫോണ്‍: 9497713258.
——-
മത്സ്യക്കുഞ്ഞ് വിതരണം
കോഴഞ്ചേരി പന്നിവേല്‍ചിറയിലെ ഫിഷറീസ് കോംപ്ലക്സില്‍ നാളെ (ഫെബ്രുവരി 20) രാവിലെ 11 മുതല്‍ മൂന്ന് വരെ കാര്‍പ്പ്, തിലാപ്പിയ മത്സ്യകുഞ്ഞുങ്ങളെയും അലങ്കാര മത്സ്യങ്ങളെയും സര്‍ക്കാര്‍ വിലയ്ക്ക് വാങ്ങാം. ഫോണ്‍: 9562670128, 0468 2214589.

വിജയികളെ ആദരിച്ചു
കുളനട ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ലൈബ്രറി കൗണ്‍സിലിന്റെ വായനാമത്സരത്തില്‍ വിജയികളായവരെ ആദരിച്ചു. ജില്ലാതല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അഞ്ജലി ശരണ്‍, യുപി തല വിജയികളായ അവന്തിക ആര്‍. നായര്‍, ആവണി അനില്‍, ഭാഗ്യ രഞ്ജിത്ത് എന്നിവര്‍ക്ക് ഉപഹാരം നല്‍കി.
——–
ടെന്‍ഡര്‍
ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 118 അങ്കണവാടികളിലേക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങളുടെ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 24ന് മൂന്ന് വരെ. വിലാസം: ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, ഇലന്തൂര്‍, നെല്ലിക്കാല.പി.ഒ, ഫോണ്‍: 0468 2362129 ഇമെയില്‍- [email protected]

ടെന്‍ഡര്‍
ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 118 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റിനായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 25ന് മൂന്നുവരെ. വിലാസം: ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, ഇലന്തൂര്‍, നെല്ലിക്കാല.പി.ഒ, ഫോണ്‍: 0468 2362129 ഇ-മെയില്‍: [email protected]
——
ടെന്‍ഡര്‍
കോന്നി ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 95 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റിനായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 27ന് രണ്ടു വരെ. ഫോണ്‍: 2334110, 9446220488

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...