Monday, July 7, 2025 11:03 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം
പത്തനംതിട്ട ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലു മാസ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ ജില്ലാ കലക്ടറോടൊപ്പം വികസനപദ്ധതികളില്‍ പങ്കാളികളാകാന്‍ അവസരം ലഭിക്കും. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. എംഎസ് ഓഫീസ് അറിവും സാമൂഹിക വികസനത്തില്‍ തല്‍പരരായവര്‍ക്കും മുന്‍ഗണന. പ്രായം: 20-30. https://pathanamthitta.nic.in/en/pddip/ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി മാര്‍ച്ച് 27. അഭിമുഖം മാര്‍ച്ച് 31 ന്. ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ഏപ്രില്‍ ആദ്യവാരം ആരംഭിക്കും.

അപേക്ഷ ക്ഷണിച്ചു
ദേശീയ ആയുഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് സപ്പോര്‍ട്ടിംഗ് യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ (ഫിസിയോതെറാപ്പി യൂണിറ്റ്) അപേക്ഷ ക്ഷണിച്ചു. യോഗ്യത: അസിസ്റ്റന്റ് ഫിസിയോതെറാപ്പി സര്‍ട്ടിഫിക്കറ്റ്/വിഎച്ച്എസ്‌സി ഫിസിയോതെറാപ്പി/ എഎന്‍എമ്മും കമ്പ്യൂട്ടര്‍ പരിഞ്ജാനവും. പ്രായപരിധി: 40. ശമ്പളം: 13,500. അവസാന തീയതി മാര്‍ച്ച് ഏഴ്. വെബ്‌സൈറ്റ്: www.nam.kerala.gov.in-careser ഫോണ്‍: 0468 2995008.
——–
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ മല്ലപ്പള്ളി സെന്ററില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേര്‍ഡ് പ്രൊസസിംഗ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ടാലി, എംഎസ് ഓഫീസ് എന്നീ കമ്പ്യൂട്ടര്‍ കോഴ്‌സുകൡലേക്കും ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0469 2961525, 8281905525

ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സ്
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടുകൂടി ഒരു വര്‍ഷം, ആറ് മാസം, മൂന്ന് മാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സുകളില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക് ഇന്റേണ്‍ഷിപ്പോടുകൂടി റെഗുലര്‍ പാര്‍ടൈം ബാച്ചുകളിലേക്ക് എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994926081
——-
ഫോറസ്റ്റ് ഡ്രൈവര്‍ ഡ്രൈവിംഗ് ടെസ്റ്റ്
വനം വന്യജീവി വകുപ്പിലെ ഫോറസ്റ്റ് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 111/22 നേരിട്ടുള്ള നിയമനം, 702/21 എന്‍സിഎ മുസ്ലിം, 703/21എന്‍സിഎ-എല്‍സി/എഐ, 704/21 എന്‍സിഎ-ഒബിസി) തസ്തികകളിലേക്ക് ചുരുക്കപ്പട്ടികകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഡ്രൈവിംഗ് ടെസ്റ്റ്, മാര്‍ച്ച് നാല്, അഞ്ച് തീയതികളില്‍ എറണാകുളം കളമശേരി പോലീസ് പരേഡ് ഗ്രൗണ്ട് (ഡിഎച്ച്ക്യൂ ക്യാമ്പ്) ല്‍ രാവിലെ 5:30 ന് നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. അഡ്മിഷന്‍ ടിക്കറ്റ്, സാധുതയുള്ള ഡ്രൈവിംഗ് ലൈസന്‍സ്, ഡ്രൈവിംഗ് ലൈസന്‍സ് പര്‍ട്ടിക്കുലേഴ്സ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസലുമായി ഉദ്യോഗാര്‍ഥികള്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകണം. ഡ്രെവിംഗ് ടെസ്റ്റിന്റെ കേന്ദ്രം, തീയതി, സമയം എന്നിവ മാറ്റി നല്‍കുന്നതല്ല. ഫോണ്‍: 0468 2222665.

ഡിജിറ്റല്‍ റിസര്‍വെ റിക്കാര്‍ഡുകള്‍ പരിശോധിക്കാന്‍ അവസരം
മല്ലപ്പള്ളി താലൂക്കില്‍ പെരുംമ്പെട്ടി വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന എല്ലാ വസ്തു ഉടമസ്ഥരുടേയും ഭൂമിയുടെ അതിര്‍ത്തി തിട്ടപ്പെടുത്തി പേര്, വിസ്തീര്‍ണ്ണം ഉള്‍പ്പെടുന്ന ഡിജിറ്റല്‍ റിസര്‍വെ റിക്കാര്‍ഡുകള്‍ ഓണ്‍ലൈനായി എന്റെ ഭൂമി പോര്‍ട്ടലിലും (https://entebhoomi.kerala.gov.in) പെരുംമ്പെട്ടി ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വസ്തു ഉടമസ്ഥര്‍ക്ക് റിക്കാര്‍ഡുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ പരിശോധിക്കാം. ഭൂമിയില്‍മേലുള്ള അവകാശം കാണിക്കുന്ന റിക്കാര്‍ഡുകള്‍ സഹിതം അപ്പീല്‍ പരാതികള്‍ പരസ്യം പ്രസിദ്ധപ്പെടുത്തിയ തീയതി (ഫെബ്രുവരി 25) മുതല്‍ 30 ദിവസങ്ങള്‍ക്കകം പത്തനംതിട്ട റിസര്‍വെ നം-1 സൂപ്രണ്ടിന് ഫോറം നമ്പര്‍ 160- ല്‍ നേരിട്ടോ, ”എന്റെ ഭൂമി പോര്‍ട്ടല്‍” മുഖേന ഓണ്‍ലൈനായോ സമര്‍പ്പിക്കണം. നിശ്ചിത ദിവസത്തിനകം റിക്കാര്‍ഡുകള്‍ പരിശോധിച്ച് അപ്പീല്‍ സമര്‍പ്പിക്കാത്ത പക്ഷം ഡിജിറ്റല്‍ റിസര്‍വെ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ അന്തിമമായി പരിഗണിച്ച് സര്‍വെ അതിരടയാള നിയമം പതിമൂന്നാം വകുപ്പ് അനുസരിച്ചുള്ള ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തി റിക്കാര്‍ഡുകള്‍ അന്തിമമാക്കും. സര്‍വെ സമയത്ത് തര്‍ക്കം ഉന്നയിച്ച് തീരുമാനമെടുത്ത് സര്‍വെ അതിരടയാള നിയമം 10-ാം വകുപ്പ്, രണ്ടാം ഉപവകുപ്പ് പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂഉടമസ്ഥര്‍ക്ക് അറിയിപ്പ് ബാധകമല്ല.
——
വസ്തുലേലം
മല്ലപ്പളളി താലൂക്കില്‍ കല്ലൂപ്പാറ വില്ലേജില്‍ ബ്ലോക്ക് 17 ല്‍ 11437 നമ്പര്‍ തണ്ടപ്പേരിലുളള സ്ഥാവരവസ്തുക്കള്‍ നാലുലക്ഷത്തി ഇരുപതിനായിരം രൂപയ്ക്കുളള കോടതിപിഴ കുടിശിക തുക വസൂലാക്കുന്നതിന് മാര്‍ച്ച് 29ന് രാവിലെ 11.30ന് കല്ലൂപ്പാറ വില്ലേജ് ഓഫീസ് സ്ഥലത്ത് മല്ലപ്പളളി തഹസില്‍ദാര്‍ ലേലം ചെയ്യും. ഫോണ്‍: 0469 2682293. ഇ-മെയില്‍ : [email protected]

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടൂര്‍ നെല്ലിമൂട്ടിൽപ്പടി- വെള്ളക്കുളങ്ങര കനാലില്‍ മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നു

0
അടൂർ : അടൂര്‍ നെല്ലിമൂട്ടിൽപ്പടി- വെള്ളക്കുളങ്ങര കനാലില്‍ മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം...

സം​സ്ഥാ​ന​ത്ത് ഇന്നും ഉ​യ​ർ​ന്ന തി​ര​മാ​ല മു​ന്ന​റി​യി​പ്പ്

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന തി​ര​മാ​ല മു​ന്ന​റി​യി​പ്പ്. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ...

കോടിയാട്ടുകര പള്ളിയോടം നീരണിഞ്ഞു

0
ചെങ്ങന്നൂർ : ഈ വർഷത്തെ വള്ളംകളികൾക്കും വള്ളസദ്യ വഴിപാടുകൾക്കും പങ്കെടുക്കാനും തിരുവോണത്തോണിക്ക്...

ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27 വരെ നടത്താൻ തീരുമാനം

0
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27...