നഗരസഭയുടെ സ്മാർട്ട് അങ്കണവാടി നാടിന് സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭയുടെ സ്മാർട്ട് അങ്കണവാടി മുനിസിപ്പൽ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ നാടിന് സമർപ്പിച്ചു. സംസ്കാരമുള്ള ഒരു നാടിനെ വാർത്തെടുക്കുന്നതിന് അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട സ്ഥാപനമാണ് അങ്കണവാടി. ചെറുപ്രായത്തിൽ തന്നെ കുഞ്ഞുങ്ങളെ സൽസ്വഭാവം ഉള്ളവരാക്കി വളർത്തിയെടുക്കുന്ന അങ്കണവാടികൾ വഹിക്കുന്ന പങ്കിന് അങ്ങേയറ്റം പ്രധാന്യമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. വാർഡ് കൗൺസിലർ ആർ.സാബു അധ്യക്ഷത വഹിച്ചു. 23 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന 96-ാം നമ്പർ അങ്കണവാടിയാണ് സ്വന്തം കെട്ടിടത്തിൽ സ്മാർട്ടായി പ്രവർത്തനം ആരംഭിച്ചത്. 9-ാം വാർഡിലെ ചിറ്റൂരിലാണ് നഗരസഭ പുതുതായി സ്ഥലം വാങ്ങി അങ്കണവാടി കെട്ടിടം നിർമ്മിച്ചത്. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ആമിന ഹൈദരാലി, സ്റ്റൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെറി അലക്സ്, ഷമീർ എസ്, ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ്, കൗൺസിലർമാരായ ശോഭാ കെ മാത്യു, വിമല ശിവൻ, ബിജിമോൾ മാത്യു, മുനിസിപ്പൽ സെക്രട്ടറി മുംതാസ്, സുധീർരാജ് ജെ എസ്, സിഡിപി ഒ അജിത ജി, പൊതു പ്രവർത്തകരായ പി കെ ജേക്കബ്, എം ജെ രവി , മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ, നിസാം നൂർമഹൽ, ഷിബു സി സാം, അങ്കണവാടി ടീച്ചർ അമ്മിണി പി.ഡി തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചെങ്ങന്നൂർ നഗരസഭാപരിധിയിൽ 140 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പിടിച്ചെടുത്തു

0
ചെങ്ങന്നൂർ: നഗരസഭാപരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഏകദേശം 140 കിലോയോളം നിരോധിത...

കൊറിയർ വഴി ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും കടത്തിയ കേസിൽ ജിം ഉടമയും ഫിറ്റ്നസ് ട്രെയിനറും...

0
തൃശൂർ: തൃശൂരിൽ കൊറിയർ വഴി ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും കടത്തിയ കേസിൽ ജിം...

ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് വിദ്യാർത്ഥി ഐക്യത്തിന്റെ ചരിത്രവിജയമെന്ന് സിപിഎം

0
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

ഇതൊരു ചരിത്ര ദിനമാണെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ നിർണായക നിമിഷമാണിതെന്നും പ്രിയങ്ക ഗാന്ധി

0
കൽപ്പറ്റ: നീറ്റ് ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ...