വാറണ്ട് പുറപ്പെടുവിച്ചപ്പോൾ വിധി പാലിച്ചു ; ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെ നടപടികൾ അവസാനിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : വാറണ്ട് പുറപ്പെടുവിച്ചതിനെതുടർന്ന് വിധിപ്രകാരം സംഖ്യ നൽകിയ പശ്ചാത്തലത്തിൽ ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെയുള്ള നടപടികൾ അവസാനിപ്പിച്ചു. പൂപ്പത്തി സ്വദേശി എളംതോളി വീട്ടിൽ ഇ.ടി മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് വിധി പാലിക്കാതിരുന്നതിനെതുടർന്ന് തൃശ്ശൂർ ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചതും വിധി സംഖ്യ പലിശ സഹിതം നൽകിയ സാഹചര്യത്തിൽ നടപടികൾ അവസാനിപ്പിച്ചതും. ഫോണിൽ ഇൻകമിംഗ് കോളുകൾ ലഭിക്കാതിരുന്നതിനെതുടർന്ന് മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിൽ നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 1500 രൂപയും നൽകുവാൻ വിധിയുണ്ടായിരുന്നു. എന്നാൽ വിധി പാലിക്കുകയുണ്ടായില്ല. തുടർന്നാണ് ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെ പോലീസ് മുഖേനെ വാറണ്ട് പുറപ്പെടുവിച്ചത്.

വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാകുന്നു. വാറണ്ട് പുറപ്പെടുവിച്ചതിനെതുടർന്ന് എതിർകക്ഷി വിധിപ്രകാരമുള്ള സംഖ്യ മാർട്ടിന്‌ നൽകി വാറണ്ട് പിൻവലിച്ച് കേസ് അവസാനിപ്പിക്കുവാൻ അപേക്ഷ നൽകുകയായിരുന്നു. അപേക്ഷ പരിഗണിച്ച പ്രസിഡണ്ട് സാബു സി.ടി, മെമ്പർമാരായ ശ്രീജ എസ്, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി, ഹർജിക്കാരന് വിധിസംഖ്യ നൽകിയ സാഹചര്യത്തിൽ നടപടികൾ അവസാനിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ. എ.ഡി ബെന്നി ഹാജരായി വാദം നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....