അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമി ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു. ആറു മാസമാണ് കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകീട്ട് ആറു മുതല്‍ എട്ടു വരെയാണ് ക്ലാസ്. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്ലൈനിലും ക്ലാസുണ്ടാകും. 35,000 രൂപയാണ് ഫീസ്. ബിരുദമാണ് യോഗ്യത. പ്രായപരിധി ഇല്ല. മോജോ, വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്‌നിക്ക്‌സ്, ഫോട്ടോ ജേര്‍ണലിസം, വീഡിയോ പ്രാക്ടീസ് എന്നിവയില്‍ പ്രായോഗിക പരിശീലനം നല്‍കും. വെബ്‌സൈറ്റ്:www.keralamediaacademy.org അവസാന തിയതി മാര്‍ച്ച് ഏഴ്. ഫോണ്‍: 0484 2422275, 2422068, 9388959192, 9447225524, 0471-2726275.
——-
ടെന്‍ഡര്‍
സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസ് മുഖേന ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ഓര്‍ത്തോ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 15. ഫോണ്‍: 0469 2600167.
അപകട ഇന്‍ഷുറന്‍സ് പദ്ധതി
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്ത നിലവില്‍ ജോലി ചെയ്യുന്നവരില്‍ എഎസ്എസ്വൈ അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകത്തവരെ ഏപ്രില്‍ ഒന്നു മുതല്‍ ഉള്‍പ്പെടുത്തും. തൊഴിലാളികളുടെ പോസ്റ്റ് ഓഫീസ്, ഐപിപിബി അക്കൗണ്ട് വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍ എന്നിവ മാര്‍ച്ച് നാലിനു മുമ്പ് ജില്ലാ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ അറിയിക്കണം. അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായ തൊഴിലാളികള്‍ക്ക് മാത്രമേ ബോര്‍ഡ് പുതിയതായി നടപ്പാക്കുന്ന വീക്കിലി കോമ്പന്‍സേഷന്‍ പദ്ധതി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളൂ. ഫോണ്‍: 0469 2603074
അപേക്ഷ ക്ഷണിച്ചു
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലേക്കും കോഴഞ്ചേരി, തിരുവല്ല, അടൂര്‍, റാന്നി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളിലേക്കും ഒരു വര്‍ഷത്തേയ്ക്ക് പാരാ ലീഗല്‍ വോളന്റിയര്‍മാരെ തിരഞ്ഞെടുക്കുന്നു. ഓണറേറിയം ലഭിക്കും. നിയമം, സോഷ്യല്‍ വര്‍ക്ക് എന്നിവ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, മുതിര്‍ന്ന പൗരന്‍മാര്‍, സര്‍വീസസില്‍ നിന്നും വിരമിച്ചവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പേര്, മേല്‍വിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അതാത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന് അപേക്ഷ സമര്‍പ്പിക്കണം.
അവസാന തീയതി മാര്‍ച്ച് 15. ഫോണ്‍ – 0468 2220141