17 വയസുകാരിയെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍ സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി

For full experience, Download our mobile application:
Get it on Google Play

ഗാസിയാബാദ് : 17 വയസുകാരിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍ സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. തിങ്കളാഴ്ചയായിരുന്നു ക്രൂരമായ അതിക്രമം നടന്നത്. പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇരുവര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച പ്രതികളിലൊരാള്‍ പെണ്‍കുട്ടിയെ അവള്‍ താമസിക്കുന്നതിന് സമീപത്തുള്ള വാട്ടര്‍ ടാങ്കിനടുത്തേക്ക് വിളിച്ചു വരുത്തി. നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റി അടുത്തുള്ള ശ്മശാനത്തിലേക്ക് കൊണ്ടുപോയി.

പെണ്‍കുട്ടിയുടെ എതിര്‍പ്പ് വകവെക്കാതെയാണ് പ്രതികള്‍ കുട്ടിയെ ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. ശ്മശാനത്തില്‍ വെച്ച് ഒരാള്‍ കാവല്‍ നില്‍ക്കെ മറ്റെയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചപ്പോള്‍ വായയില്‍ തുണി തിരുകുകയും അടിക്കുകയും ചെയ്തു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം മാതാപിതാക്കളോട് തുറന്ന് പറഞ്ഞു. തുടര്‍ന്ന് ബുധനാഴ്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. കേസില്‍ എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്ത് പ്രതികള്‍ക്കായുള്ള തിരച്ചില്‍ നടത്തുകയാണ് പോലീസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...