തിരുവല്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് തേങ്ങ വീണു ; നിയന്ത്രണം വിട്ട് വാഹനം മരത്തിൽ ഇടിച്ച് കാറിനു തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: തിരുവല്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് തേങ്ങ വീണു. ഇതോടെ നിയന്ത്രണം വിട്ട് വാഹനം മരത്തിൽ ഇടിച്ച് കാറിനു തീപിടിച്ചു. അപകടത്തിൽ നിന്ന് കാർ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. കറ്റോട് – തിരമൂലപുരം റോഡിൽ ഇരുവള്ളിപ്പറയിൽ ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. റോഡരികിലുണ്ടായിരുന്ന തെങ്ങിൽ നിന്നും തേങ്ങ കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇതോടെ വാഹനം നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് വീണു. പിന്നീട് തെങ്ങിലിടിച്ച് എഞ്ചിൻ റൂമിന് തീപിടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഒടുവിൽ അഗ്നിശമനസേന എത്തിയാണ് കാറിന്‍റെ തീ അണച്ചത്. പരിക്കേറ്റവർ ആശുപത്രിയിൽ തുടരുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അരുവാപ്പുലം പഞ്ചായത്തിലെ പല സ്ഥലങ്ങളിലും മൊബൈല്‍ ഫോണിന് റേഞ്ചില്ല : തോട്ടം തൊഴിലാളികള്‍ പ്രതിസന്ധിയില്‍

0
കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ പല സ്ഥലങ്ങളിലും മൊബൈല്‍ ഫോണുകള്‍ക്ക് കവറേജും ഇന്റര്‍നെറ്റ്...

വടശ്ശേരിക്കര കല്ലാറ്റിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
വടശേരിക്കര : വടശ്ശേരിക്കര കല്ലാറ്റിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം പാരിപ്പള്ളി...

പെരുനാട് – പെരുന്തേനരുവി റോഡിലെ അശാസ്ത്രീയമായ കലുങ്ക് നിർമ്മാണം യാത്രക്കാരെ ദുരിതത്തിലാക്കുന്നു

0
റാന്നി : പെരുനാട് - പെരുന്തേനരുവി റോഡിൽ അറയ്ക്കമൺ ചുട്ടിപ്പാറ റോഡ്...

ബുള്ളറ്റ് ട്രെയിൻ പദ്ധതിയിലെ കാലതാമസം: ഇന്ത്യയുടേത് ‘ധിക്കാരപരമായ’ നിലപാടെന്ന് മുൻ ജാപ്പനീസ് മന്ത്രി; മറുപടിയുമായി...

0
ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകുന്നതിന്...