റാങ്ക് പട്ടിക റദ്ദായി
ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് രണ്ട് (എസ്സി/എസ്ടി വിഭാഗത്തിനുളള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്) (കാറ്റഗറി നമ്പര്‍. 115/2020) തസ്തികയിലേക്ക് ഫെബ്രുവരി 28ന് നിലവില്‍വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 112/2022/എസ് എസ് മൂന്ന്) മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കി റദ്ദായതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
——
അപേക്ഷ ക്ഷണിച്ചു
അടൂര്‍ എല്‍ബിഎസ് സബ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി സൗജന്യമായി മൂന്നുമാസത്തെ ഡേറ്റ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി പാസായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 9947123177.
മോണ്ടിസോറി, പ്രീ -പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ്
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ – പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ബിരുദം/പ്ലസ്ടു /എസ്എസ്എല്‍സി യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7994449314.
——–
ടെന്‍ഡര്‍
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിന് വാഹന ഡീലര്‍മാരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 17. ഫോണ്‍ : 0468 2362129.
ഇ-ദര്‍ഘാസ്
ജില്ലാ പഞ്ചായത്ത് മണ്ണുസംരക്ഷണ ഓഫീസ് മുഖേന നടപ്പാക്കുന്ന മണ്ണ്‌സംരക്ഷണ പദ്ധതിക്ക് പുനര്‍ ഇ-ദര്‍ഘാസ് ക്ഷണിച്ചു. www.etenders.kerala.gov.in ഫോണ്‍ : 0468 2224070.
——
സീറ്റ് ഒഴിവ്
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ ആറു മാസത്തെ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് കോഴ്സില്‍ സീറ്റ് ഒഴിവുണ്ട്. യോഗ്യത :പ്ലസ് ടു/ബിരുദം. ഫോണ്‍ : 7306119753.
——
ടെന്‍ഡര്‍
സാമൂഹ്യനീതി വകുപ്പിന്റെ ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ജീപ്പ്/കാര്‍ നല്‍കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 24. ഫോണ്‍ : 0468 2325242.