സ്ഫോടക വസ്തുക്കൾ സൂക്ഷിച്ച കെട്ടിടത്തിന്റെ ഉടമ പോലീസിന്റെ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഈരാറ്റുപേട്ട: പാറമടകളിൽ ഉപയോഗിക്കാൻ വേണ്ടി വൻതോതിൽ അനധികൃത സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടക്കൽ ഭാഗത്ത് പാറയിൽ വീട്ടിൽ പി.എ. ഇർഷാദി(50)നെയാണ് ഈരാറ്റുപേട്ട പോലീസ് പിടിയിലാക്കിയത്. കഴിഞ്ഞദിവസം സ്ഫോടക വസ്തുക്കളുമായി വണ്ടൻമേട് പോലീസ് ഈരാറ്റുപേട്ട സ്വദേശി ഷിബിലിയെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സംഘടിപ്പിച്ച അന്വേഷണത്തിൽ ഇർഷാദിന്റെ ഉടമസ്ഥതയിലുള്ള നടക്കൽ കുഴിവേൽ ഭാഗത്തുള്ള കെട്ടിടം ഷിബിലി വാടകയ്ക്ക് എടുത്തിരുന്നതായി കണ്ടെത്തി. ഈരാറ്റുപേട്ട പോലീസിന്റെ പരിശോധനയിൽ ഇവിടെനിന്നും 2,604 ജലാറ്റിൻ സ്റ്റിക്കുകൾ, 18,999 ഡിറ്റണേറ്ററുകൾ, 3350 മീറ്റർ സേഫ്റ്റി ഫ്യൂസ്, ഒരു എയർഗൺ തുടങ്ങിയവ കണ്ടെടുത്തു. ഇതിനുപിന്നാലെയാണ് കെട്ടിട ഉടമ ഇർഷാദിനെ അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട എസ്.ഐ വി.എൽ. ബിനു, എൻ. സന്തോഷ് കുമാർ, ടോജൻ എം.തോമസ്, ആന്റണി മാത്യു, ഗിരീഷ്, സി.പി.ഓ വി.ആർ. ശ്രീരാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇർഷാദിനെ റിമാൻഡ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...

റവന്യൂ സേവനങ്ങൾക്ക് സമഗ്ര ഡിജിറ്റൽ സംവിധാനം ; സാങ്കേതികമാറ്റത്തിന് 20 കോടി

0
കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട...

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...