സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് (കില) അക്കാദമിക് ഡിവിഷനില്‍ 2025-2026 വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷാ പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അടിസ്ഥാന യോഗ്യത ബിരുദം. അവസാനവര്‍ഷകാര്‍ക്കും പങ്കെടുക്കാം. ഒരു വര്‍ഷം ദൈര്‍ഘ്യമുളള ക്ലാസ് ജൂണില്‍ ആരംഭിക്കും. പൊതുവിഭാഗത്തിന് 50000 രൂപ ഫീസ്. ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ആശ്രിതര്‍ക്ക് 50 ശതമാനം സബ്‌സിഡി ഉണ്ട്. കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ ആശ്രിതര്‍ക്കും പങ്കെടുക്കാം. ഫോണ്‍ :0471-2479966, 0468-2223169. www.kile.kerala.gov.in/kileiasaccademy.
——
പുനരധിവാസ പരിശീലന കോഴ്‌സിന് അപേക്ഷിക്കാം
വിമുക്ത ഭടന്മാര്‍ക്കും അവരുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കും ജില്ലാ സൈനികക്ഷേമ ഓഫീസ് നടത്തുന്ന വിവിധ പുനരധിവാസ പരിശീലന കോഴ്‌സില്‍ അപേക്ഷിക്കാം. ഏപ്രില്‍ 15നുള്ളില്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468-2961104.
പ്രവേശനം ആരംഭിച്ചു
കുന്നന്താനം കിന്‍ഫ്ര ഇന്‍ഡസ്ട്രിയലിലെ അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ‘ഐ ലൈക്ക്’ കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. 120 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സെന്റര്‍ ഓറിയന്റഡ് സെല്‍ഫ് ലേര്‍ണിങ് ഓണ്‍ലൈന്‍ കോഴ്സുകളാണ് ‘ഐ ലൈക്ക്’. പ്രോഗ്രാമിങ് ലാംഗ്വേജുകള്‍, ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഡേറ്റ എന്‍ട്രി, മള്‍ട്ടിമീഡിയ, ഗ്രാഫിക്ക് ഡിസൈന്‍, എന്‍ജിനീയറിങ് തുടങ്ങി വിവിധ മേഖലകളിലായി 40 ല്‍പരം കോഴ്സുകളുണ്ട്. ഫോണ്‍: 95495999688.
——–
അറ്റാച്ച്‌മെന്റ് ചെയ്തു
നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് നെടുംപറമ്പില്‍ ക്രഡിറ്റ് സിന്‍ഡിക്കേറ്റ് ഗ്രൂപ്പ് ആന്റ് അലൈയിഡ് ഫേംസ്, ജി ആന്റ് ജി ഫിനാന്‍സ്, കേരള ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ബഡ്‌സ് ആക്ട് പ്രകാരം പ്രൊവിഷണല്‍ അറ്റാച്ച്‌മെന്റ് നടത്തിയതായി പത്തനംതിട്ട ജില്ലാ കളക്ടര്‍
അറിയിച്ചു.