സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കമ്പ്യൂട്ടര്‍ കോഴ്സ്
കുന്നന്താനം അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പ്രോഗ്രാമിങ് ലാങ്വേജുകള്‍, ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഡേറ്റ എന്‍ട്രി, മള്‍ട്ടിമീഡിയ, ഗ്രാഫിക്ക് ഡിസൈന്‍ തുടങ്ങി വിവിധ കമ്പ്യൂട്ടര്‍ കോഴ്സിലേക്ക് അപേക്ഷിക്കാം. ഫോണ്‍ : 9495999688, 9497289688.
—–
ലബോറട്ടറി ടെക്‌നീഷ്യന്‍ ഒഴിവ്
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് -രണ്ട് / ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് -രണ്ട് തസ്തികയില്‍ ഡിഎ വിഷ്വലി ഇംപയേര്‍ഡ് (എന്‍സിഎ ഒഴിവ് ) വിഭാഗത്തിനായി സംവരണം ചെയ്ത ഒരു താല്‍കാലിക ഒഴിവുണ്ട്. പ്ലസ്ടു അല്ലെങ്കില്‍ തതുല്യ യോഗ്യതയും കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ലബോറട്ടറി ടെക്‌നിഷ്യന്‍ കോഴ്‌സില്‍ ഡിപ്ലോമയാണ് യോഗ്യത. അടിസ്ഥാന ശമ്പളം 27900-63700 രൂപ. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജൂണ്‍ അഞ്ചിനകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0468 2222745.

ലൈബ്രേറിയന്‍ ഒഴിവ്
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലൈബ്രേറിയന്‍ ഗ്രേഡ്- രണ്ട് തസ്തികയില്‍ ഡിഎ- ഹിയറിഗ് ഇംപയേര്‍ഡ് (എന്‍സിഎ ഒഴിവ് ) വിഭാഗത്തിനായി സംവരണം ചെയ്ത ഒരു താല്‍കാലിക ഒഴിവുണ്ട്. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ബോര്‍ഡ് ഓഫ് പബ്ലിക് എക്‌സാമിനേഷന്‍ കേരള നല്‍കുന്ന ലൈബ്രറി സയന്‍സില്‍ എ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ കേരള ഗ്രന്ഥശാല സംഘം നല്‍കുന്ന ലൈബ്രറി സയന്‍സില്‍ എ സര്‍ട്ടിഫിക്കറ്റ് കോഴ്സോ ആണ് യോഗ്യത. അടിസ്ഥാന ശമ്പളം 22200-48000 രൂപ. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജൂണ്‍ അഞ്ചിനകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0468 2222745.
—–
സീറ്റ് ഒഴിവ്
ആറന്മുള സഹകരണ കോളജില്‍ 2025-26 അധ്യയന വര്‍ഷം ആരംഭിക്കുന്ന ജെഡിസി ബാച്ചിലേക്ക് സീറ്റ് ഒഴിവ്. യോഗ്യത: എസ് എസ് എല്‍ സി. ഫോണ്‍ : 9447654471, 9447863032.

അഭിമുഖം
കോന്നി ഐഎച്ച്ആര്‍ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ മലയാളം, കണക്ക്, ലൈബ്രേറിയന്‍ ഗ്രേഡ് നാല് തസ്തികകളിലെ താല്‍ക്കാലിക ഒഴിവുകളില്‍ അഭിമുഖം നടത്തുന്നു. അധ്യാപക തസ്തികകള്‍ക്ക് അതത് വിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും (നെറ്റ് മുന്‍ഗണന), ലൈബ്രേറിയന്‍ ഗ്രേഡ് നാലിന് ലൈബ്രറി സയന്‍സുമാണ് യോഗ്യത. ഫോണ്‍: 8547005074.
—-
പ്രവേശനം ആരംഭിച്ചു
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്റ് വെയര്‍ ഹൗസ് മാനേജ്മെന്റ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത: പ്ലസ് ടു. ഫോണ്‍: 7306119753.

അപേക്ഷ ക്ഷണിച്ചു
കുന്നന്താനം അസാപ് കേരള സ്‌കില്‍ പാര്‍ക്കില്‍ ബേസിക് പ്രഫിഷന്‍സി ഇന്‍ ഇംഗ്ലീഷ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9595999688.
—-
സ്കോളര്‍ഷിപ്പ് വിതരണം
സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം മേയ് 30 ഉച്ചയ്ക്ക് 2.30 ന് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍ ടൗണ്‍ ഹാളില്‍ നിര്‍വഹിക്കും. സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ വി. ബി അശോകന്‍ അധ്യക്ഷത വഹിക്കും. ഫോണ്‍ : 0468 2222709.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...