വനിതാശാക്തീകരണ വായ്പാ പദ്ധതി
പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ജില്ലാ ഓഫീസില്‍ നിന്ന് പട്ടികജാതി /പട്ടിക വര്‍ഗ വിഭാഗത്തിലെ കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതും 60 വയസില്‍ താഴെപ്രായമുളളവരും വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപവരെയുളളവരുമായ വനിതകള്‍ക്ക് സിഡിഎസ് മുഖേനെ പരമാവധി ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കുന്നു. വിവരങ്ങള്‍ക്ക് അതത് സിഡിഎസ് ഓഫീസുമായോ പന്തളം അഞ്ജലി ബില്‍ഡിംഗിന്റെ ഒന്നാംനിലയിലുളള ജില്ലാ ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍ : 9400068503.
—
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടെ തിരുവനന്തപുരം , ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളില്‍ ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് ഇന്റ്റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത- പ്ലസ് ടു. ഫോണ്‍ : 7994926081.
ജില്ലാ ആസൂത്രണ സമിതി യോഗം നാളെ (ജൂണ്‍ 05)
ജില്ലാ ആസൂത്രണ സമിതി യോഗം നാളെ (ജൂണ്‍ 05) രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
—–
കോന്നി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ 10ന്
കോന്നി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ 10ന് രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും.