ക്വട്ടേഷന്‍
സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാര്‍, ഗവി, ഗുരുനാഥന്‍മണ്ണ് പട്ടികവര്‍ഗ ഉന്നതികളില്‍ താമസിക്കുന്ന മലപണ്ടാര വിഭാഗത്തില്‍ ഉള്‍പ്പെട്ട 41 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് വനാവകാശ നിയമ പ്രകാരം ഭൂമി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഭൂമി അളന്ന് തിട്ടപ്പെടുത്തി സര്‍വേ കല്ല് സ്ഥാപിക്കുന്നതിനു സര്‍വേ കല്ലുകള്‍ എത്തിച്ചു നല്‍കുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികളില്‍ / സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 11 വൈകിട്ട് മൂന്ന്. ഫോണ്‍: 0473 5227703
—
പ്രവേശനം ആരംഭിച്ചു
അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അക്കൗണ്ടിങ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ്, സ്‌മോള്‍ ക്യാറ്റഗറി ഡ്രോണ്‍ പൈലറ്റ്, ഐലൈയ്ക്ക് കോഴ്സുകളിലേക്കു പ്രവേശനം ആരംഭിച്ചു. ഫോണ്‍ :9495999688, 9496085912, 9497289688.
പ്രതിഭ പദ്ധതി
സാമൂഹികനീതി വകുപ്പിന്റെ പ്രതിഭ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സംസ്ഥാന ദേശീയ അന്തര്‍ ദേശീയ തലത്തില്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നതിന് നിശ്ചിത കാലയളവില്‍ പരിശീലനം നേടുന്നതിനും ദേശീയ അന്തര്‍ ദേശീയ തലങ്ങളില്‍ നടക്കുന്ന സൗന്ദര്യമത്സരം, മറ്റ് കലാകായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും ചെലവാകുന്ന തുക ധനസഹായമായി അനുവദിക്കും. അപേക്ഷ ജില്ല സാമൂഹിക നീതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2325168.
—-
അപേക്ഷ ക്ഷണിച്ചു
സാമൂഹികനീതി വകുപ്പ് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, വിവാഹ ധനസഹായം, ഹോസ്റ്റല്‍ സൗകര്യത്തിനുളള ധനസഹായം, സ്ഥലം, കരുതല്‍, യത്‌നം എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സുനീതി പോര്‍ട്ടലിലൂടെ നല്‍കാം. കരുതല്‍, യത്‌നം പദ്ധതികള്‍ക്ക് അപേക്ഷ ജില്ലാ സാമൂഹിക നീതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2325168.
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ്ആര്‍സി കമ്യൂണിറ്റി കൊളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 20. അപേക്ഷ ഫോം തിരുവനന്തപുരം എസ്ആര്‍സി ഓഫീസില്‍ ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം 33. ഫോണ്‍: 0471 2325101, 8281114464, വെബ്‌സൈറ്റ്: www.src.kerala.gov.in
—-
കരാര്‍ നിയമനം
നാഷണല്‍ ആയുഷ് മിഷന്റെ ജില്ലയിലെ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് യൂണിറ്റില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
തെറാപ്പിസ്റ്റ് (പുരുഷന്‍):-
യോഗ്യത- കേരള സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപിസ്റ്റ് കോഴ്‌സ് (ഡിഎഎംഇ അംഗീകാരം) / നാരിപ് ചെറുതുരുത്തിയുടെ ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപിസ്റ്റ് കോഴ്‌സ്. പ്രായപരിധി 2025 ജൂലൈ രണ്ടിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 14700 രൂപ.
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍:-
യോഗ്യത- സര്‍ട്ടിഫിക്കറ്റ് ഇന്‍ അസിസ്റ്റന്റ് ഫിസിയോതെറാപ്പി / വിഎച്ച്എസ്ഇ ഫിസിയോതെറാപ്പി / എഎന്‍എം വിത്ത് കമ്പ്യൂട്ടര്‍ നോളജ്.
പ്രായപരിധി 2025 ജൂലൈ രണ്ടിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 13500 രൂപ.
യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍:-
യോഗ്യത- അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള ബിഎന്‍വൈഎസ് /എംഎസ്‌സി (യോഗ) /എം ഫില്‍ (യോഗ). നൈപുണ്യ പരിശോധനാ യോഗ്യത നിര്‍ബന്ധം.
പ്രായപരിധി 2025 ജൂലൈ രണ്ടിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 13500 രൂപ.
അവസാന തീയതി ജൂലൈ 15. വെബ്‌സൈറ്റ് : www.nam.kerala.gov.in-careers
ഫോണ്‍ : 0468 2995008.