Saturday, April 19, 2025 1:52 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സ്
സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പത്താംതരം തുല്യതാ കോഴ്സ് പാസാകുന്നവര്‍ക്ക് എസ്എസ്എല്‍സി പാസാകുന്നവരെ പോലെ ഉന്നത പഠനത്തിനും പ്രൊമോഷനും പിഎസ്സി നിയമനത്തിനും അര്‍ഹതയുണ്ട്. ഏഴാം തരം പാസായ 17 വയസ് പൂര്‍ത്തിയായവര്‍ക്കും 2019 വരെ എസ്എസ്എല്‍സി പരീക്ഷ എഴുതി തോറ്റവര്‍ക്കും പത്താംതരം തുല്യതയ്ക്ക് ചേരാം. കോഴ്സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാ മിഷനും പരീക്ഷ, മൂല്യനിര്‍ണയം, ഫലപ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് പൊതു പരീക്ഷാ ബോര്‍ഡുമാണ്. പത്താംതരം പാസായ 22 വയസ് പൂര്‍ത്തിയായവര്‍ക്കും പ്ലസ് ടു / പ്രീഡിഗ്രീ തോറ്റവര്‍ക്കും, ഇടക്ക് വച്ച് പഠനം നിര്‍ത്തിയവര്‍ക്കും ഹയര്‍ സെക്കന്‍ഡറി കോഴ്സ് ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളിലേക്ക് അപേക്ഷിക്കാം. ഔപചാരിക വിദ്യാഭ്യാസത്തിലെ ഹയര്‍ സെക്കന്‍ഡറി കോഴ്സിന് സമാനമായ എല്ലാ വിഷയങ്ങളും ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്താംതരം തുല്യതയ്ക്ക് അപേക്ഷാഫീസും കോഴ്സ് ഫീസും ഉള്‍പ്പെടെ 1850 രൂപയും ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് അപേക്ഷാഫീസും രജിസ്ട്രേഷന്‍ ഫീസും കോഴ്സ് ഫീസും ഉള്‍പ്പെടെ 2500 രൂപയുമാണ്. എസ്സി / എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോഴ്സ് ഫീസ് അടയ്ക്കേണ്ടതില്ല. അവര്‍ക്ക് പത്താംതരത്തിന് 100 രൂപയും ഹയര്‍ സെക്കന്‍ഡറിക്ക് 300 രൂപയും അടച്ചാല്‍ മതിയാകും. 40 ശതമാനം കൂടുതല്‍ അംഗവൈകല്യമുള്ളവര്‍ക്ക് ഫീസ് അടയ്ക്കേണ്ടതില്ല. ട്രാന്‍സ്ജന്‍ഡര്‍ പഠിതാക്കള്‍ക്കും രജിസ്ട്രേഷന്‍ ഫീസും കോഴ്സ് ഫീസും നല്‍കേണ്ടതില്ല. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലെ പഠിതാക്കള്‍ക്ക് പ്രതിമാസ സ്‌കോളര്‍ഷിപ്പായി പത്താം ക്ലാസ് തുല്യതയ്ക്ക് 1000 രൂപാ വീതവും ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് 1250 രൂപാ വീതവും പഠനകാലയളവില്‍ ലഭിക്കും.
വിശദ വിവരങ്ങള്‍ക്ക് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായോ വിവിധ ഗ്രാമ / ബ്ലോക്ക് / നഗരസഭകളില്‍ പ്രവര്‍ത്തിക്കുന്ന തുടര്‍/ വികസനവിദ്യാകേന്ദ്രങ്ങളേയോ സമീപിക്കേണ്ടതാണെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. 2023 ഫെബ്രുവരി ഒന്നു മുതല്‍ 2023 മാര്‍ച്ച് 15 വരെ ഫൈനില്ലാതെ അപേക്ഷിക്കാം.
ഫോണ്‍:0468- 2220799.

പഠനപ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കാന്‍ ഇല പദ്ധതി
സമഗ്ര ശിക്ഷ കേരളം 2022- 23 വാര്‍ഷിക പദ്ധതി, സ്റ്റാര്‍സ് എന്നിവയില്‍ ഉള്‍പ്പെടുത്തി പഠന പോഷണ പരിപാടി (എലമെന്ററി)യുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ഇല’ (ഇഎല്‍എ). കോവിഡിന് ശേഷം സ്‌കൂളില്‍ എത്തിയ കുട്ടിക്ക് ക്ലാസ് റൂം പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രവര്‍ത്തനാധിഷ്ഠിത പഠന തന്ത്രങ്ങള്‍ രൂപപ്പെടുത്തി ആശയ രൂപീകരണം നടത്തുകയും അതിലൂടെ മുഴുവന്‍ കുട്ടികള്‍ക്കും പഠന നേട്ടം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെട്ട മേഖലകള്‍ ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, കല.നാല്, ഏഴ് ക്ലാസുകളിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പാഠഭാഗത്തെ പ്രവര്‍ത്തന പാക്കേജുകള്‍ ആക്കി പദ്ധതി രൂപീകരിച്ചാണ് നടപ്പാക്കേണ്ടത്. ഫെബ്രുവരി 20 ഓടുകൂടി തെരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ മികവ് പ്രവര്‍ത്തനം നടപ്പാക്കി പദ്ധതി പൂര്‍ത്തീകരിക്കും. ഒരു വിഷയത്തില്‍ കുറഞ്ഞത് മൂന്ന് ആക്ടിവിറ്റികളെങ്കിലും ഉള്‍പ്പെടുത്തിയ പ്രവര്‍ത്തന പരിപാടിയാണ് നടപ്പാക്കുന്നത്. ഗവ/ എയ്ഡഡ് സ്‌കൂളുകള്‍ക്ക് പദ്ധതി ഏറ്റെടുക്കാം. വേണ്ട അക്കാദമിക പിന്തുണയും സഹകരണവും സമഗ്ര ശിക്ഷാ പ്രവര്‍ത്തകര്‍ നല്‍കും. വിദ്യാലയങ്ങള്‍ പ്രോജക്ട് തയാറാക്കി ഉടന്‍ ബിആര്‍സികള്‍ക്ക് സമര്‍പ്പിക്കണം.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
ആറന്മുള എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഫെബ്രുവരി ആറിന് രാവിലെ 10 ന് കോളേജില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 9496231647.

റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുതുക്കി
പത്തനംതിട്ട ജില്ലയിലെ റേഷന്‍ കടകളുടെ ഫെബ്രുവരി മാസത്തെ പ്രവര്‍ത്തനസമയം പുതുക്കി നിശ്ചയിച്ചു. ഫെബ്രുവരി ആറു മുതല്‍ 11 വരെയും ഫെബ്രുവരി 20 മുതല്‍ 25 വരെയും രാവിലെ എട്ടു മുതല്‍ ഒന്നു വരെയാണ് പ്രവര്‍ത്തനസമയം. ഫെബ്രുവരി ഒന്നു മുതല്‍ നാല് വരെയും ഫെബ്രുവരി 13 മുതല്‍ 17 വരെയും ഫെബ്രുവരി 27, 28 ദിവസങ്ങളിലും ഉച്ചയ്ക്ക് രണ്ടു മുതല്‍ ഏഴുവരെയുമാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നത്.

ടെന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വിവിധ വാഹനങ്ങള്‍ക്കും, ജനറേറ്ററിനും ഇന്ധനം നിറയ്ക്കുന്നതിന് പെട്രോ കാര്‍ഡ് ലഭ്യമാക്കുന്നതിന് താത്പര്യമുളള പമ്പ് ഉടമകളില്‍ നിന്നും നിരക്കുകള്‍ രേഖപ്പെടുത്തിയ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍: 9497713258.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോം​ഗോ ന​ദിയിൽ 500 പേരുമായി പോയ ബോട്ടിന് തീപിടിച്ച് അപകടം ; 143 മരണം

0
ഡൽഹി: കോംഗോ നദിയിൽ ഇന്ധനം നിറച്ച ബോട്ടിന് തീപിടിച്ചതിനെ തുടർന്ന് 143...

ഇറ്റലിയില്‍ തടവുകാര്‍ക്ക് പങ്കാളിയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്താൻ ‘സെക്‌സ് റൂം’ തുറന്നു

0
ഇറ്റലി : തടവുകാര്‍ക്കുവേണ്ടി ഇറ്റലിയില്‍ 'സെക്‌സ് റൂം' തുറന്നു. അമ്പ്രിയയിലെ ജയിലിലെ...

സിനിമയിലെ ലഹരി വിവാദം ; വിഷയത്തില്‍ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ

0
കൊച്ചി: സിനിമയിലെ ലഹരി വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് നടൻ ഉണ്ണി...

ഷൈൻ ടോം ചാക്കോയ്ക്ക് മെഡിക്കൽ പരിശോധന നടത്തുന്നതിന്‍റെ സാധ്യതകൾ തേടി പോലീസ്

0
കൊച്ചി : നടൻ ഷൈൻ ടോം ചാക്കോയ്ക്ക് മെഡിക്കൽ പരിശോധന നടത്തുന്നതിന്‍റെ...