ജഡ്ജിക്കെന്ന പേരില്‍ 50 ലക്ഷം കൈക്കൂലി ; ഹൈക്കോടതി മുൻകൂർ ജാമ്യ ഉത്തരവ് പിന്‍വലിച്ചതോടെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: ജഡ്ജിക്കെന്നപേരില്‍ ഹൈക്കോടതി അഭിഭാഷകന്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്. റാന്നിയിലെ ജാതി അധിക്ഷേപക്കേസിലെ എട്ടാംപ്രതിയാണ് അറസ്റ്റിലായത്. കൈക്കൂലി ആരോപണത്തെത്തുടര്‍ന്ന് ഹൈക്കോടതി മുൻകൂർ ജാമ്യ ഉത്തരവ് പിന്‍വലിച്ചതോടെയാണ് നടപടി. 2022 ജനുവരി 15–ന് റാന്നി മന്ദമരുതി വട്ടാർക്കയത്തെ പഞ്ചായത്ത് പൊതു കിണർ ഇടിച്ച് നിരത്തിയ കേസിലാണ് എട്ടാം പ്രതി കോട്ടയം മണിമല ആലപ്ര സ്വദേശി സെബാസ്റ്റ്യൻ തോമസ് അറസ്റ്റിലായത്. മുഖ്യപ്രതി ബൈജു സെബാസ്റ്റ്യന്റെ ബന്ധുവായ ഇയാളുടെ നേതൃത്വത്തിലാണ് കിണർ ഇടിച്ചു നിരത്തിയത്.

കേസിലെ മറ്റ് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കേസില്‍ മുന്‍കൂര്‍ജാമ്യം നേടാന്‍ ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍, ബൈജു സെബാസ്റ്റ്യനില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങിയെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഉത്തരവ് പിന്‍വലിച്ചു. പിന്നാലെയാണ് പോലീസ് കേസില്‍ നടപടി തുടങ്ങിയത്. കേസിൽ അന്നത്തെ ഡിവൈഎസ്പിയടക്കം ഒത്തുകളിച്ചെന്നും ആരോപണമുണ്ട്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിവകുപ്പ് തലയിൽ അടിച്ചുകയറ്റിയ കുരിശ്‌ ; മന്ത്രി സണ്ണി ജോസഫ്‌

0
ഇരിട്ടി : വൈദ്യുതിവകുപ്പുമന്ത്രിസ്ഥാനം തലയിൽ അടിച്ചുകയറ്റിയ കുരിശാണെങ്കിലും വകുപ്പിനെ ജനസൗഹൃദമാക്കുകയാണ് ലക്ഷ്യമെന്ന്...

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു

0
തിരുവനന്തപുരം: തിരുവല്ലം ബൈപ്പാസില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു. ഇടയാര്‍...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കത്തിയ വീട്ടമ്മയ്ക്ക് കാഴ്ച നഷ്ടമായി ; ഡോക്ടറിനെതിരെ പരാതി

0
തിരുവനന്തപുരം : മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കത്തിയ വീട്ടമ്മയ്ക്ക് കാഴ്ച നഷ്ടമായി. മരുന്ന് മാറി...

ഝാർഖണ്ഡിലെ പ്രക്ഷോഭം ; ചർച്ച പരാജയം, സമരം തുടരാൻ ഉദ്യോഗാർഥികൾ

0
റാഞ്ചി : ഝാർഖണ്ഡിലെ സർക്കാർ നിയമനപരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നയിക്കുന്നവരുടെ...