സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ലാറ്ററല്‍ എന്‍ട്രി
അടൂര്‍ മണക്കാല എന്‍ജിനീയറിംഗ് കോളജില്‍ 2025-2026 അക്കാദമിക് വര്‍ഷം ബി ടെക് ലാറ്ററല്‍ എന്‍ട്രി സീറ്റിലേക്ക് ഒഴിവ്. കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് (ഡേറ്റ സയന്‍സ്), മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ സ്‌പോട് അഡ്മിഷന്‍ ജൂലൈ 22 ന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ നടത്തും. യോഗ്യതയുള്ളവര്‍ കോളജില്‍ നേരിട്ട് ഹാജരാവണം. ഫോണ്‍ : 9446527757, 9447484345, 8547005100, 9447112179

ടെന്‍ഡര്‍
പുളിക്കീഴ് ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ കടപ്ര, കുറ്റൂര്‍, നിരണം, നെടുമ്പ്രം, പെരിങ്ങര, തിരുവല്ല മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ 155 അങ്കണവാടികളിലേക്ക് പോഷകബാല്യം പദ്ധതി പ്രകാരം പാല്‍, മുട്ട വിതരണത്തിനായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 28. ഫോണ്‍ : 0469 2610016, 9188959679.

കൂണ്‍ ഗ്രാമം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
കൃഷി വകുപ്പിന്റെ കീഴില്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന അടൂര്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന കൂണ്‍ ഗ്രാമം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കര്‍ഷകര്‍ക്ക് ചെറുകിട ഉല്‍പാദന യൂണിറ്റ്, വന്‍കിട ഉല്‍പാദന യൂണിറ്റ്, വിത്തുല്‍പാദന യൂണിറ്റ്, കമ്പോസ്റ്റ് യൂണിറ്റ്, പാക്ക് ഹൗസ്, സംസ്‌കരണ യൂണിറ്റ് എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. അപേക്ഷ ഫോം കൃഷിഭവനില്‍ ലഭിക്കും. ഫോണ്‍: 0468 2222597. ഇ മെയില്‍ [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ SIR അന്തിമ വോട്ടർപട്ടിക ഇന്ന് ; കരട് പട്ടികയിൽ ഒന്നരലക്ഷത്തിലേറെ പേരെ ഒഴിവാക്കിയിരുന്നു

0
മണിപ്പൂർ: മണിപ്പൂരിലെ SIR നടപടികളുടെ ഭാഗമായുള്ള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും....

ആറ് കപ്പലുകള്‍ ആക്രമിച്ച് ഇറാന്‍ ; നാവിക ഉപരോധം തുടര്‍ന്നാല്‍ ഇനിയും തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

0
ടെഹ്‌റാന്‍ : പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം. അമേരിക്കയുടെ മൂന്നെണ്ണം അടക്കം ആറ്...

യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും കൊക്കയിൽ തള്ളിയിട്ട് കൊന്ന കേസ് : ഒരാൾകൂടി...

0
പുണെ: മഹാരാഷ്ട്രയിൽ യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് കൊക്കയിൽനിന്ന്...

കേരള ക്രിക്കറ്റ് ലീഗ് : ഫൈനലിൽ കാലിക്കറ്റിനെ വീഴ്ത്തി ; കിരീടം സ്വന്തമാക്കി തൃശ്ശൂർ...

0
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ തൃശ്ശൂർ ടൈറ്റൻസിന്...