സർക്കാർ അറിയിപ്പുകൾ ;പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയിലെ വിവിധ വകുപ്പുകളിലെ ക്ലാര്‍ക്ക് (നേരിട്ടുളള നിയമനം) (കാറ്റഗറി നം. 207/2019) തസ്തികയുടെ തിരഞ്ഞെടുപ്പിന് 2022 ഓഗസ്റ്റ് ഒന്നിന് നിലവില്‍ വന്ന റാങ്ക് പട്ടിക 2025 ഓഗസ്റ്റ് ഒന്ന് പൂര്‍വാഹ്നം പ്രാബല്യത്തില്‍ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
—-
പ്രവേശന തീയതി നീട്ടി
സ്‌കോള്‍ കേരള മുഖേനെ തിരഞ്ഞെടുക്കപെട്ട സര്‍ക്കാര്‍ /എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ഡിസിഎ 11-ാം ബാച്ചിന്റെ പ്രവേശന തീയതി പിഴയില്ലാതെ ഓഗസ്റ്റ് 30 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബര്‍ 12 വരെയും നീട്ടി. വെബ്‌സൈറ്റ് : www.scolekerala.org

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷ പിജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ബിരുദം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ് ടു), ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ്എസ്എല്‍സി) തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.
—-
ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്
കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടെ ഒരു വര്‍ഷം, 6 മാസം, 3 മാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സുകളില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക് ഇന്റേണ്‍ഷിപ്പോടെ റെഗുലര്‍, പാര്‍ടൈം ബാച്ചുകളിലേക്ക് എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദം പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994926081.

മിലിട്ടറി പെന്‍ഷന്‍ ഇല്ലാത്തവര്‍ക്ക് ധനസഹായം
മിലിട്ടറി പെന്‍ഷനില്ലാത്തതും എം.എഫ്.എ, മറ്റ് ഫാമിലി പെന്‍ഷന്‍ ലഭിക്കാത്തവരുമായ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന വിമുക്തഭടന്മാര്‍ക്കും വിമുക്തഭടന്മാരുടെ വിധവകള്‍ക്കും സാമ്പത്തിക സഹായത്തിന് സൈനികക്ഷേമ ഓഫീസില്‍ അപേക്ഷിക്കാം. വരുമാന പരിധി രണ്ട് ലക്ഷം രൂപയില്‍ താഴെ. സെപ്റ്റംബര്‍ 10ന് മുമ്പ് അപേക്ഷിക്കണം. സര്‍വീസ് രേഖ, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ ഒന്നാം പേജ് എന്നിവയുടെ പകര്‍പ്പും വരുമാന സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം. ഫോണ്‍ : 0468 2961104.
—–
ലേലം
ജില്ലാ വ്യവസായ കേന്ദ്രത്തിലെ 1998 മോഡല്‍ മഹീന്ദ്ര വാഹനം ലേലം ചെയ്യുന്നതിന് വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 20. ഫോണ്‍: 0468 2214639 ഇമെയില്‍ : [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം : നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന്...

0
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ...

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...