സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കരാര്‍ നിയമനം
ചിറ്റാര്‍ ഗേള്‍സ് പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ഥിനികള്‍ക്ക് കൗണ്‍സിലിംഗും കരിയര്‍ ഗൈഡന്‍സും നല്‍കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സലറെ നിയമിക്കുന്നു. സെപ്റ്റംബര്‍ 24 ന് രാവിലെ 11ന് റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ അഭിമുഖം. ഒഴിവ് ഒന്ന്. യോഗ്യത: എംഎ സൈക്കോളജി/ എംഎസ്ഡബ്ല്യു (സ്റ്റുഡന്‍സ് കൗണ്‍സിലിംഗ് പരിശീലനം നേടിയവരായിരിക്കണം), എംഎസ് സി സൈക്കോളജി. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലയില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ, സ്റ്റുഡന്‍ഡ് കൗണ്‍സലിംഗ് രംഗത്തുള്ളവര്‍ക്കും പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 2025 ജനുവരി ഒന്നിന് 25 നും 45 നും മധ്യേ. യോഗ്യത, പ്രവൃത്തി പരിചയം, ആധാര്‍ എന്നിവയുടെ അസല്‍ ഹാജരാക്കണം. നിയമന കാലാവധി 2026 മാര്‍ച്ച് 31 വരെ. ഓണറേറിയം 18000 രൂപ. യാത്രാപ്പടി 2000 രൂപ. പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04735 227703.

അംഗത്വം പുന:സ്ഥാപിക്കാം
കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ 10 വര്‍ഷം വരെ കുടിശികയുളള തൊഴിലാളികള്‍ക്ക് അംശദായ കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കാന്‍ അവസരം. 01-09-2015 മുതല്‍ കുടിശിക വരുത്തിയവര്‍ക്കാണ് ആനുകൂല്യം. ഇതിനകം 60 വയസ് പൂര്‍ത്തിയായ തൊഴിലാളികള്‍ കുടിശിക അടയ്ക്കേണ്ടതില്ല. ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും ഫോട്ടോയും സഹിതം ഡിസംബര്‍ 10ന് മുമ്പ് കുടിശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.

നിയമസഹായ ക്ലിനിക്
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കീഴില്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ വീര്‍ പരിവാര്‍ സഹായത യോജന പദ്ധതി പ്രകാരം വിമുക്തഭടന്മാര്‍ക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിന് സെപ്റ്റംബര്‍ 20 ന് രാവിലെ 11 ന് സിറ്റിംഗ് നടക്കും. ഫോണ്‍: 0468 2961104

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...