Monday, April 29, 2024 7:33 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ബറ്റാലിയനുകള്‍ക്കായി ഡിജിപിയുടെ ഓണ്‍ലൈന്‍ അദാലത്ത് മാര്‍ച്ച് മൂന്നിന്
അടൂരിലെ കെഎപി മൂന്ന് ഉള്‍പ്പെടെയുള്ള ബറ്റാലിയനുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ച്ച് മൂന്നിന് ഓണ്‍ലൈന്‍ അദാലത്ത് നടത്തും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 12 ആണ്. പരാതികള്‍ [email protected] വിലാസത്തിലാണ് അയയ്ക്കേണ്ടത്. മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.
എസ്പിസി ടോക്സ് വിത്ത് കോപ്സ് എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത.

വനിതാ കമ്മിഷന്‍ സിറ്റിംഗ്
വനിതാ കമ്മീഷന്‍ സിറ്റിംഗ് 28-ന് രാവിലെ 10 മുതല്‍ പത്തനംതിട്ട ഗസ്റ്റ് ഹൗസ് ഹാളില്‍ നടക്കും. വൈഗ അഗ്രിഹാക്ക് 23 രജിസ്ട്രേഷന്‍ ആരംഭിച്ചു

കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന വൈഗ അഗ്രിഹാക്കത്തോണ്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു
ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പൊതുജനങ്ങള്‍ (പ്രൊഫഷണലുകള്‍, കര്‍ഷകര്‍) എന്നിവരെ പങ്കെടുപ്പിച്ച് നടത്തുന്ന കാര്‍ഷികരംഗത്തെ ഏറ്റവും വലിയ ഹാക്കത്തോണ്‍ ആണ് അഗ്രിഹാക്ക് 23. അഗ്രിഹാക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് കാര്‍ഷികമേഖലയിലെ പ്രധാന പ്രശ്നങ്ങളില്‍ ഫലപ്രദമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനും വികസിപ്പിക്കുവാനും അവസരം ലഭിക്കും. കാര്‍ഷിക സാങ്കേതിക വിദഗ്ധരുടെ പിന്തുണയോടെ പരിഹാരമാര്‍ഗങ്ങള്‍ മികവുറ്റതാക്കാനുള്ള മികച്ച അവസരം ഹാക്കത്തോണ്‍ വഴി സൃഷ്ടിക്കുകയും, വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ്, ക്യാഷ് അവാര്‍ഡുകളോടൊപ്പം കാര്‍ഷികമേഖലയിലെ സംരംഭകരായി ഉയര്‍ന്നു വരുന്നതിനുള്ള സഹായങ്ങളും ലഭിക്കും.36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രശ്നപരിഹാര മത്സരത്തില്‍ സോഫ്‌റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ വിഭാഗങ്ങള്‍ ഉണ്ടായിരിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പൊതുജനങ്ങള്‍ (പ്രൊഫഷണലുകള്‍, കര്‍ഷകര്‍) എന്നീ മൂന്നു വിഭാഗങ്ങളിലാണ് മത്സരം നടത്തുന്നത്. മൂന്നു മുതല്‍ അഞ്ചു പേര്‍ അടങ്ങുന്ന ടീമുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഹാക്കത്തോണില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 2023 ഫെബ്രുവരി 12 ന് മുമ്പായി അഗ്രിഹാക്ക് പോര്‍ട്ടല്‍ (www.vaigaagrihack.in) വഴി രജിസ്റ്റര്‍ ചെയ്യേണ്ടതും തെരഞ്ഞെടുത്ത പ്രശ്നങ്ങളുടെ പരിഹാരമാര്‍ഗങ്ങള്‍ സമര്‍പ്പിക്കേണ്ടതുമാണ്.
തെരഞ്ഞെടുക്കപ്പെടുന്ന മികച്ച 30 ടീമുകള്‍ക്ക് ഫെബ്രുവരി 25 മുതല്‍ 27 വരെ തിരുവനന്തപുരം, വെള്ളായണി കാര്‍ഷിക കോളജില്‍ നടക്കുന്ന അഗ്രിഹാക്കില്‍ പങ്കെടുക്കാന്‍ കഴിയും. ഫോണ്‍: 9383470061, 9383470025.

റാന്നിക്ക് നേട്ടമായി രണ്ടു സ്‌കൂളുകളുടെ നിര്‍മാണത്തിന് രണ്ടു കോടി
റാന്നി നോളജ് വില്ലേജ് പദ്ധതിയിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വടശേരിക്കര ഗവ. എല്‍പി സ്‌കൂളിനും കോട്ടാങ്ങല്‍ ഗവ. എല്‍പി സ്‌കൂളിനും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനായി ഓരോ കോടി രൂപ വീതം സംസ്ഥാന പൊതു വിദ്യാഭ്യാസവകുപ്പ് അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ആവിഷ്‌കരിച്ച റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി റാന്നിയിലെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും പഠന പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് വിശദമായ അക്കാദമിക് സര്‍വേ നടത്തിയിരുന്നു. ഈ സര്‍വേയില്‍ കെട്ടിടത്തിന്റെ ബലക്ഷയം കാരണം താല്‍ക്കാലിക സംവിധാനത്തിലേക്ക് പഠനം മാറ്റേണ്ടി വന്ന വടശേരിക്കര ഗവ എല്‍പി സ്‌കൂളിന്റെയും കോട്ടാങ്ങല്‍ ഗവ എല്‍പി സ്‌കൂളിന്റെയും കാര്യം പ്രത്യേകം പ്രതിപാദിച്ചിരുന്നു. ഈ കെട്ടിടങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാലപ്പഴക്കം മൂലം തകര്‍ന്ന വടശേരിക്കര ഗവ എല്‍പിഎസ് സ്‌കൂളിനും തകര്‍ന്ന കോട്ടാങ്ങല്‍ ഗവ.എല്‍പിഎസിനും അടിയന്തരമായി കെട്ടിടം നിര്‍മിക്കേണ്ട വിദ്യാലയങ്ങളുടെ ആദ്യ പരിഗണനാ പട്ടികയില്‍ രേഖപ്പെടുത്തിയിരുന്നു.
റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായ ആവിഷ്‌ക്കാര്‍ എന്ന ഇ-ബുക്ക് പദ്ധതിയുടെ പ്രകാശനത്തിന് എത്തിയ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് എം എല്‍ എ പ്രത്യേക നിവേദനം നല്‍കുകയും തുടര്‍ച്ചയായി ഇതിനായി ഇടപെടലുകള്‍ നടത്തുകയും ചെയ്തു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തെ കൊണ്ട് രണ്ട് സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും എസ്റ്റിമേറ്റ് തയാറാക്കി പൊതു വിദ്യാഭ്യാസ വകുപ്പില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ഉത്തരവിലൂടെയും രണ്ട് വിദ്യാലയങ്ങളുടെയും പുതിയ കെട്ടിടം നിര്‍മാണത്തിനായി ഓരോ കോടി രൂപ വീതം അനുവദിച്ചത്.
ആവശ്യം പരിഗണിച്ച് വിദ്യാലയങ്ങളുടെ സംരക്ഷണത്തിന് കരുത്തുപകരുന്ന തീരുമാനമെടുത്ത വിദ്യാഭ്യാസ മന്ത്രിയേയും സംസ്ഥാന സര്‍ക്കാരിനെയും അഭിനന്ദിക്കുന്നതായി എംഎല്‍എ പറഞ്ഞു.
നോളേജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി റാന്നി മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് , എംഎല്‍എ ഫണ്ട്, സി എസ് ആര്‍ ഫണ്ട് എന്നിവ വിനിയോഗിച്ച് ഘട്ടം ഘട്ടമായി എല്ലാ വിദ്യാലയങ്ങളുടെയും സൗകര്യം മെച്ചപ്പെടുത്തുമെന്ന് എംഎല്‍എ അറിയിച്ചു.

ഏകദിന ശില്പശാല
കേരള മീഡിയ അക്കാദമി ഗൂഗിള്‍ ന്യൂസ് ഇനീഷിയേറ്റീവ്സ് – ഡാറ്റ ലീഡ്‌സ് സഹകരണത്തോടെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഡാറ്റ ജേണലിസം ഏകദിനശില്പശാല സംഘടിപ്പിച്ചു . കേരള മീഡിയ അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാലയില്‍ ഡാറ്റ ഡയലോഗ്, കളക്ഷന്‍, സോര്‍സിങ്, എക്‌സ്ട്രാക്ഷന്‍ , അനലൈസിസ് ആന്‍ഡ് വെരിഫിക്കേഷന്‍, വിഷ്വലൈസേഷന്‍ എന്നീ വിഷയങ്ങളില്‍ ഡാറ്റ ജേണലിസം രംഗത്തെ വിദഗ്ദ്ധര്‍ ക്ലാസുകള്‍ എടുത്തു. അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു,സെക്രട്ടറി അനില്‍ ഭാസ്‌കര്‍,പാരുള്‍ ഗോസ്വാമി, അനുപമ ഡാല്‍മിയ, സുനില്‍ പ്രഭാകര്‍ എന്നിവര്‍ പങ്കെടുത്തു .

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ കീഴിലുളള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറിയില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫ് ഫുഡ് ബോണ്‍ പതോജനിക് ബാക്ടീരിയ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഒറു റിസര്‍ച്ച് ഫെലോയെ 15000 രൂപ പ്രതിമാസ വേതനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത – മൈക്രോ ബയോളജി വിഷയത്തില്‍ 50 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസല്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും. താത്പര്യമുളളവര്‍ ഫെബ്രുവരി 14 ന് രാവിലെ 11 ന് കോന്നി സിഎഫ്ആര്‍ഡി ആസ്ഥാനത്തു നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയും സഹിതം പങ്കെടുക്കണം. ഫോണ്‍: 0468 2961144

ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം
പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്), ഏഴ് ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. മാര്‍ച്ച് ആറു മുതല്‍ 14 വരെ കളമശ്ശേരി കീഡ് ക്യാമ്പസില്‍ പരിശീലനം സംഘടിപ്പിക്കുന്നു. നിലവില്‍ സംരംഭം തുടങ്ങി അഞ്ച്വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ലീഗല്‍ ആന്റ് സ്റ്റാറ്റിയൂട്ടറി കംപ്ലയന്‍സ്, പാക്കേജിംഗ്, ബ്രാന്‍ഡിംഗ്, സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ്, വര്‍ക്കിംഗ് ക്യാപിറ്റല്‍ മാനേജ്മെന്റ്, അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ടൈം ആന്റ് സ്ട്രെസ് മാനേജ്മെന്റ് , സ്‌കീംസ് തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുന്നു. 4,130 രൂപ ആണ് ഏഴ് ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ ,സെര്‍റ്റിഫിക്കേഷന്‍ ,ഭക്ഷണം , താമസം, ജിഎസ്ടി ഉള്‍പ്പടെ ). താത്പര്യമുള്ളവര്‍ കീഡിന്റെ വെബ്സൈറ്റ് ആയ www.kied.info ല്‍ ഓണ്‍ലൈനായി ഫെബ്രുവരി 20 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ഫീസ് അടച്ചാല്‍ മതി. ഫോണ്‍: 0484 2532890/2550322/9605542061.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
നാഷണല്‍ ആയുഷ്മിഷന്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് തസ്തികകളിലേക്ക് ഫെബ്രുവരി 10 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും റീസന്റ് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം പത്തനംതിട്ട ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തിചേരണം.
മെഡിക്കല്‍ ഓഫീസര്‍ – സമയം രാവിലെ 10 ന്. യോഗ്യത – ബിഎച്ച്എംഎസ് , ഒഴിവ് -ഒന്ന്, ഏകീകൃത ശമ്പളം -35700, പ്രായപരിധി – 10.02.2023 ന് 40 വയസ് കവിയരുത്.
ആയുര്‍വേദ തെറാപ്പിസ്റ്റ് മെയില്‍ ആന്റ് ഫീമെയില്‍ -സമയം രാവിലെ 11 ന്. യോഗ്യത – കേരള ഗവ.ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ്. ഏകീകൃത ശമ്പളം -14700, പ്രായപരിധി – 10.02.2023 ന് 40 വയസ് കവിയരുത്.
യോഗ ഇന്‍സ്ട്രക്ടര്‍ – സമയം ഉച്ചയ്ക്ക് 12 ന്, ഒഴിവ് -14, പ്രായപരിധി – 10.02.2023 ന് 50 വയസ് കവിയരുത്. യോഗ്യത – യോഗ പിജി ഡിപ്ലോമ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പരിശീലന സര്‍ട്ടിഫിക്കറ്റോ, എസ്ആര്‍സിയില്‍ നിന്ന് യോഗ ടീച്ചര്‍ പരിശീലന ഡിപ്ലോമ/ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള യോഗ പിജി സര്‍ട്ടിഫിക്കറ്റോ, ബിഎന്‍വൈഎസ്/ ബിഎഎംഎസ്/ എംഎസ്സി (യോഗ)/ എംഫില്‍ (യോഗ) സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9072650492, 9447453850

വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
മൈലപ്ര ഗ്രാമപഞ്ചായത്തില്‍ നിന്നും നിലവില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്ന എല്ലാ ഗുണഭോക്താക്കളും (2019 ഡിസംബര്‍ 31 ന് മുമ്പുള്ള ഗുണഭോക്താക്കള്‍) ഫെബ്രുവരി 15 നകം വരുമാന സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം. ഹാജരാക്കാത്ത പക്ഷം പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കുന്നതല്ലെന്നുള്ള വിവരം മൈലപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ടീച്ചറേ… നിങ്ങളും’ ; കെകെ ശൈലജക്കും സിപിഎമ്മിനും വിമർശനവുമായി പികെ ഫിറോസ്

0
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ യുഡിഎഫിന്‍റെ പേരിൽ നടന്ന പ്രചാരണങ്ങൾ ഏറ്റെടുത്ത...

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും ; ഡപ്യൂട്ടി കളക്ടര്‍മാര്‍ക്കും അധികാരം

0
തിരുവനന്തപുരം: ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും. അപേക്ഷ തീര്‍പ്പാക്കാനുള്ള...

മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവിനുമെതിരെ കേസെടുക്കണം ; ആവശ്യവുമായി ടിഡിഎഫ്

0
തിരുവനന്തപുരം: നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള വാക്കേറ്റം വിവാദമായതോടെ മേയർ ആര്യ രാജേന്ദ്രനും...

ചെന്നൈയിൽ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്നു

0
ചെന്നൈ: ചെന്നൈയിൽ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്നു. സിദ്ധ ഡോക്ടർ...