സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സ്‌പോട്ട് അഡ്മിഷന്‍
തിരുവല്ല കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്‌സിലേയ്ക്ക് സ്‌പോട് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത പ്ലസ് ടു. പ്രായപരിധി 40 വയസ്. ഫോണ്‍: 9495999688, 9496085912.

ക്വട്ടേഷന്‍
ദാരിദ്ര്യ ലഘൂകരണവിഭാഗം പിഎംഎവൈ ജില്ലാതല പ്രൊജക്ട് മാനേജ്‌മെന്റിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് 2017 ലോ അതിനുശേഷമോ ഉളള ടാക്‌സി രജിസ്‌ട്രേഷനുളള വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 10 ഉച്ചയ്ക്ക് രണ്ടിന് മുമ്പ്. ഫോണ്‍ : 0468 2962686.

ടെന്‍ഡര്‍
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ 14 ട്രാക്ടറുകള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 18 വൈകിട്ട് അഞ്ച്. ഫോണ്‍: 04734 224827.

ടെന്‍ഡര്‍
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ ആവശ്യമായ ശുചീകരണ ഉപകരണങ്ങളും വിശുദ്ധി സേനാംഗങ്ങള്‍ക്ക് വേണ്ട ഈര്‍ക്കില്‍ ചൂല്‍, റെയിന്‍ കോട്ട്, യൂണിഫോം, പുതപ്പ്, റബര്‍ ഗ്ലൗസ് തുടങ്ങിയ സാധനസാമഗ്രികളും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 18 വൈകിട്ട് അഞ്ച്. ഫോണ്‍: 04734 224827.

ക്വട്ടേഷന്‍
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ ആവശ്യമായ ശുചീകരണ ഉപകരണങ്ങളും വിശുദ്ധി സേനാംഗങ്ങള്‍ക്ക് വേണ്ട കമ്പിചൂല്‍, മാന്തി, ഷവ്വല്‍, മണ്‍വെട്ടി, ഗംബൂട്ട്, തോര്‍ത്ത് എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 10 വൈകിട്ട് അഞ്ച്. ഫോണ്‍: 04734 224827.

ഗ്യാസ് സിലിണ്ടര്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് 2025 നവംബര്‍ 11 മുതല്‍ 2026 ജനുവരി 25 വരെ ളാഹ മുതല്‍ സന്നിധാനം വരെയുള്ള ഹോട്ടലുകളില്‍ ഒരേ സമയം പരമാവധി സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം അഞ്ച് ആയി നിജപ്പെടുത്തിയും ഗ്യാസ് സിലിണ്ടറുകള്‍ അപകടകരമായി പൊതു സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നത് നിരോധിച്ചും ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി.

റോഡുകളുടെ വശങ്ങളില്‍ പാചകം ചെയ്യുന്നത് നിരോധിച്ചു
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശബരിമലയിലേക്കുളള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റ് പാര്‍ക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം പാചകം ചെയ്യുന്നത് 2025 നവംബര്‍ 11 മുതല്‍ 2026 ജനുവരി 25 വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി.

മാംസാഹാരം ശേഖരിച്ചുവെക്കുന്നതും വില്‍പന നടത്തുന്നതും നിരോധിച്ചു
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് 2025 നവംബര്‍ 11 മുതല്‍ 2026 ജനുവരി 25 വരെ ളാഹ മുതല്‍ സന്നിധാനം വരെയുളള തീര്‍ഥാടന പാതകളിലെ ഭക്ഷണശാലകളില്‍ മാംസാഹാരം ശേഖരിച്ചു വെയ്ക്കുന്നതും പാചകം ചെയ്യുന്നതും വില്‍പന നടത്തുന്നതും നിരോധിച്ച് ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഉത്തരവായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....