ചുരുക്കപട്ടിക
ജില്ലയില്‍ കേരള എക്‌സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍ 743/2024) തസ്തികയുടെ ചുരുക്കപട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
—-
നഷാ മുക്ത് ഭാരത് അഭിയാന്‍
നഷാ മുക്ത് ഭാരത് അഭിയാന്‍ ജില്ലാതല കാമ്പയിന്റെ ഭാഗമായി കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥികള്‍ കിടങ്ങന്നൂര്‍ നവദര്‍ശന്‍ ലഹരി വിമുക്ത ചികത്സാ കേന്ദ്രം സന്ദര്‍ശിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസി ജോസഫ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ സാമൂഹിക നീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് ശിവദാസ്, ഓര്‍ഫനെജ് കണ്‍ട്രോള്‍ ബോര്‍ഡ് കൗണ്‍സലര്‍മാരായ സതീഷ് തങ്കച്ചന്‍, നിറ്റിന്‍ സക്കറിയ, നവദര്‍ശന്‍ ലഹരിവിമുക്ത ചികിത്സകേന്ദ്രം വോളണ്ടിയര്‍ ഡോ. ജീവ്, ഫാ. വിപിന്‍, കോളജ് അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല: ആറന്മുളയില്‍ പ്രാദേശിക കേന്ദ്രം
കേരളത്തിലെ ആദ്യ ഓപ്പണ്‍ സര്‍വകലാശാലയായ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ജില്ലയിലെ പ്രാദേശികകേന്ദ്രമായി ആറന്മുള കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആവശ്യ യാഗ്യതയുള്ള ആര്‍ക്കും പ്രായപരിധിയോ മാര്‍ക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ ഇഷ്ടമുള്ള വിഷയത്തില്‍ ഉപരിപഠനം നടത്താം. ടിസി നിര്‍ബന്ധമല്ല. ആറന്മുള എഞ്ചിനീയറിംഗ് കോളജില്‍ 16 ബിരുദകോഴ്‌സുകളും 12 ബിരുദാനന്തര കോഴ്‌സുകളുമുണ്ട്. യുജിസി മാനദണ്ഡപ്രകാരമാണ് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല പ്രവര്‍ത്തിക്കുന്നത്. 2025-26 അധ്യയനവര്‍ഷത്തില്‍ 141 പഠിതാക്കള്‍ പ്രവേശനം നേടി. ഇവര്‍ക്കുളള ഇന്‍ഡക്ഷന്‍ പ്രോഗ്രാം ഒക്ടോബര്‍ 19 രാവിലെ 10 ന് കോളജ് സെമിനാര്‍ ഹാളില്‍ നടത്തും.
താല്‍പര്യപത്രം
റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റിന്റെ ഓഫീസ് പരിധിയിലുളള വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ താമസിച്ചു പഠിക്കുന്ന 250 കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനും വ്യക്തിത്വ വികസനം ഉറപ്പു വരുത്തുന്നതിനും പരിശീലനം നല്‍കുന്നതിന് താല്‍പര്യപത്രം ക്ഷണിച്ചു. പരിശീലന കാലയളവ് നാല് മാസം. അവസാന തീയതി ഒക്ടോബര്‍ 18 വൈകിട്ട് മൂന്നുവരെ. ഫോണ്‍ : 04735 227703.
—-
ബാങ്ക് പാസ് ബുക്ക് പകര്‍പ്പ് ഹാജരാക്കണം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ 2022, 2023 വര്‍ഷങ്ങളിലെ ട്രേഡുകളില്‍ നിന്നും 2024ല്‍ കോഴ്സ് കഴിഞ്ഞവര്‍ കോഷന്‍ മണി, സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെ വാങ്ങുന്നതിന് ബാങ്ക് പാസ് ബുക്ക് പകര്‍പ്പ് ഒക്ടോബര്‍ 25 നകം ഐടിഐയില്‍ ഹാജരാക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 04682258710.
—
ക്വട്ടേഷന്‍
പത്തനംതിട്ട ദാരിദ്ര്യ ലഘൂകരണ വിഭാഗം പിഎംഎവൈ ജില്ലാതല പ്രൊജക്ട് മാനേജ്‌മെന്റിലെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് 2017ലോ അതിനുശേഷമോ ഉളള ടാക്‌സി രജിസ്‌ട്രേഷനുളള വാഹന ഉടമകളില്‍ നിന്ന് പ്രതിമാസ വാടക നിരക്കില്‍ വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 21 ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ :0468 2962686, ഇ-മെയില്‍ : [email protected]





























