സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് ഇന്റേണ്‍ഷിപ്പോടെ റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7994926081
—-
ക്വട്ടേഷന്‍
കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ് ഉപയോഗത്തിന് കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍, ഡീസല്‍ സഹിതം വാഹനം (2016 അല്ലെങ്കില്‍ അതിന് ശേഷമോ ഉളള മോഡല്‍, 04 സീറ്റ് വാഹനം/ബൊലേറോ അഭികാമ്യം) ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 24 വൈകിട്ട് നാലുവരെ. ഫോണ്‍ : 0468 222180

അന്താരാഷ്ട്ര വാര്‍ധക്യ ദിനാചരണം
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യ കേരളത്തിന്റെയും കോന്നി സീനിയര്‍ ഇന്റര്‍നാഷണല്‍ ലിജിയന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വാര്‍ധക്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോന്നി വിശ്വഭാരതി കോളേജില്‍ നടന്നു. കോന്നി സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ജെയിംസ് ജോസഫ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്. ശ്രീകുമാര്‍ സന്ദേശം അവതരിപ്പിച്ചു. കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. നിരണ്‍ ബാബു, ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. സ്മിത ആന്‍ സാം, ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയാ ഓഫീസര്‍ ബിജു ഫ്രാന്‍സിസ്, വിശ്വഭാരതി കോളജ് പ്രിന്‍സിപ്പല്‍ വി.ബി ശ്രീനിവാസന്‍, നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാണല്‍ ഡോ. സുരേഷ്‌കുമാര്‍, കോന്നി സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ സെക്രട്ടറി രജിസ് കൊട്ടാരം, എം.പി. ബിജുകുമാര്‍, സി പി ആശ, ബി അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സീനിയര്‍ കണ്‍സള്‍ട്ടന്റ് (സൈക്യാട്രി) ഡോ. റ്റി സാഗര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.

പത്തനംതിട്ട ജില്ല ഇന്‍ക്ലൂസീവ് കായിക പരിശീലനം
സംസ്ഥാന കായിക മേളയോടനുബന്ധിച്ച് സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട ജില്ല ഇന്‍ക്ലൂസീവ് കായിക പരിശീലനം സമാപനവും മാര്‍ച്ച് പാസ്റ്റും ഒക്ടോബര്‍ 19ന് കൊടുമണ്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കും. ചിറ്റയം ഗോപകുമാര്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന കായികമേളയില്‍ മാറ്റുരയ്ക്കുന്ന ജില്ലയിലെ വിവിധ സ്‌കൂളുകളിലെ ഭിന്നശേഷി കുട്ടികള്‍ പങ്കെടുക്കുന്ന മാര്‍ച്ച് പാസ്റ്റില്‍ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സല്യൂട്ട് സ്വീകരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...