സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കരാര്‍ നിയമനം
ആറന്മുള കേപ്പ് കോളജ് ഓഫ് നഴ്‌സിംഗില്‍ സ്വീപ്പര്‍, സെക്യൂരിറ്റി സ്റ്റാഫ്, അറ്റന്‍ഡര്‍ കം ഡ്രൈവര്‍ എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: സെക്യൂരിറ്റി സ്റ്റാഫ് – പത്താംക്ലാസ് വിജയം ( വിമുക്ത ഭടന്മാര്‍ക്ക് മുന്‍ഗണന).
അറ്റന്‍ഡര്‍ കം ഡ്രൈവര്‍ -ഹെവി ലൈസന്‍സും രണ്ടുവര്‍ഷത്തെ മുന്‍ പരിചയവും. അസല്‍ രേഖകളുമായി നവംബര്‍ നാലിന് രാവിലെ 10 ന് കോളജില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 9495585884, 9656112009.

റേഷന്‍കട ലൈസന്‍സി നിയമനം
ജില്ലയിലെ റേഷന്‍ കടകളില്‍ പുതുതായി ലൈസന്‍സികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താലൂക്ക്, റേഷന്‍ കട നമ്പര്‍, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, വില്ലേജ്, വാര്‍ഡ്, റേഷന്‍കട സ്ഥിതി ചെയ്യുന്ന സ്ഥലം, സംവരണ വിഭാഗം ക്രമത്തില്‍. അടൂര്‍, 14 (43) (1314043), അടൂര്‍ മുനിസിപ്പാലിറ്റി, അടൂര്‍, അടൂര്‍, 5, അടൂര്‍, ജനറല്‍.
തിരുവല്ല, 137 (1313137), നിരണം, പുളിക്കീഴ്, കടപ്ര, 2, നിരണം വടക്കുംഭാഗം, പട്ടികജാതി (എസ് സി)
കോന്നി, 13 (1373013), കോന്നി, കോന്നി, ഐരവണ്‍, 7, പയ്യനാമണ്‍, പട്ടികജാതി (എസ് സി )
റാന്നി, 68 (1315068), റാന്നി പഴവങ്ങാടി, റാന്നി, ചേത്തയ്ക്കല്‍, 2, ചേത്തയ്ക്കല്‍, ജനറല്‍
മല്ലപ്പള്ളി, 34 (1316034), എഴുമറ്റൂര്‍, മല്ലപ്പള്ളി, എഴുമറ്റൂര്‍, 1, എഴുമറ്റൂര്‍, പട്ടികജാതി (എസ് സി)
അടൂര്‍, 152 (11) (1314011), തുമ്പമണ്‍, പന്തളം, തുമ്പമണ്‍, 9, തുമ്പമണ്‍, പട്ടികജാതി (എസ് സി )
അപേക്ഷയിലെ എല്ലാ കോളങ്ങളും പൂരിപ്പിച്ച് ഫോട്ടോ പതിപ്പിച്ച് നവംബര്‍ 20 ന് വൈകിട്ട് മൂന്നിന് മുമ്പ് നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും (www.civilsupplieskeraala.gov.in) അതത് ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാണ്. ഫോണ്‍: 0468 2222612, 2320509.

വനിതാ മിത്രകേന്ദ്രം
വനിതാ വികസന കോര്‍പറേഷന്റെ പത്തനംതിട്ട വനിതാ മിത്രകേന്ദ്രത്തില്‍ ആറുമാസം മുതല്‍ മൂന്നു വയസ് വരെയുളള കുട്ടികള്‍ക്ക് കുറഞ്ഞ ഫീസില്‍ ഡേ കെയര്‍ സെന്റര്‍, വനിതകള്‍ക്കും കോളജ് വിദ്യാര്‍ഥിനികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം എന്നിവ ലഭിക്കും. ഫോണ്‍ : 8281552350.
—-
തൊഴില്‍ അവസരം
വിജ്ഞാന കേന്ദ്രം പദ്ധതിയുടെ ഭാഗമായി ഐടിഐ വിജയിച്ചവര്‍ക്ക് തൊഴില്‍ അവസരം. നവംബര്‍ ആറിന് മുമ്പ് ചെന്നീര്‍ക്കര ഐടിഐ പ്ലേസ്‌മെന്റ് സെല്ലുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കണം. ഫോണ്‍ : 8281776330.

ഹിയറിംഗ് മാറ്റി
നാളെ (നവംബര്‍ 4) നടത്താനിരുന്ന നാഷണല്‍ ട്രസ്റ്റ് ഹിയറിംഗ് മാറ്റിവെച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...