സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ആത്മ ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി 14ന്
മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും
കാര്‍ഷിക മുന്നേറ്റത്തിന് വഴിയൊരുക്കി ആത്മയുടെ പ്രവര്‍ത്തനം
കര്‍ഷകര്‍ക്ക് നൂതന കാര്‍ഷികരീതികള്‍ നല്‍കുക വഴിയും കൃഷിയിടങ്ങളിലെ കാര്‍ഷിക വിളകളില്‍ നിന്നും മെച്ചപ്പെട്ട വരുമാനം ഉറപ്പു നല്‍കി സ്വയംപര്യാപ്തത കൈവരിച്ച് സാമൂഹിക-സാമ്പത്തിക ഭദ്രത ഉറപ്പു നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിനു കീഴിലുള്ള ആത്മയുടെ പുതിയ ഓഫീസ് പന്തളം കടയ്ക്കാട് ഫെബ്രുവരി 14ന് രാവിലെ 9.30ന് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സിയായ ആത്മയുടെ പ്രവര്‍ത്തനം കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് മികച്ച രീതിയിലാണ് നടക്കുന്നത്. നിലവിലുള്ള വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചും കൃഷി അനുബന്ധ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ചും കാര്‍ഷിക വികസന പദ്ധതികളില്‍ കര്‍ഷകരുടെ മെച്ചപ്പെട്ട പങ്കാളിത്തം ഉറപ്പാക്കിയും നൂതന കാര്‍ഷിക രീതികളും വ്യവസ്ഥകളും കര്‍ഷകര്‍ക്ക് എത്തിച്ചു നല്‍കിയും മുന്നേറ്റത്തിന് വഴിയൊരുക്കുകയാണ് ആത്മ. പന്തളം കടയ്ക്കാട് ജില്ലാ മണ്ണു പരിശോധനാ കേന്ദ്രത്തിന്റെ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 11.15ന് സെമിനാറില്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ രൂപീകരണവും പ്രവര്‍ത്തനങ്ങളും എന്ന വിഷയം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മാര്‍ക്കറ്റിംഗ് മാത്യു ഏബ്രഹാമും കൊടുമണ്‍ കൃഷി ഓഫീസര്‍ എസ്. ആദിലയും അവതരിപ്പിക്കും. ഹോര്‍ട്ടികോര്‍പ്പ് ജില്ലാ മാനേജര്‍ കെ.എസ്. പ്രദീപ് മോഡറേറ്ററാകും. ഉച്ചയ്ക്ക് 12.30ന് തെള്ളിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നുള്ള ശാസ്ത്രജ്ഞരും കര്‍ഷകരുമായുള്ള മുഖാമുഖം നടക്കും.

അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ പത്തനംതിട്ട ജില്ലയിലെ പുനര്‍ജനി സുരക്ഷാ പദ്ധതിയില്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം എസ് ഡബ്ല്യൂ (റെഗുലര്‍) പാസ് ആയിരിക്കണം. ഒരു വര്‍ഷം പ്രവര്‍ത്തി പരിചയം അഭികാമ്യം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. ഫെബ്രുവരി 14 ന് വൈകുന്നേരം മൂന്നിന് മുന്‍പായി ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം പ്രോജക്ട് ഡയറക്ടര്‍, പുനര്‍ജനി സുരക്ഷാ പദ്ധതി, ആനപ്പാറ പി.ഒ, പത്തനംതിട്ട, പിന്‍ 689645 എന്ന വിലാസത്തിലോ, നേരിട്ടോ അല്ലെങ്കില്‍ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ അപേക്ഷിക്കാം.
ഫോണ്‍ : 0468 2325294, 9747449865.

ടെന്‍ഡര്‍
റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ പ്രവര്‍ത്തന പരിധിയിലുളള പട്ടിക വര്‍ഗക്കാരായ യുവതി യുവാക്കള്‍ക്ക് വിവിധ പിഎസ്സി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിന് പരിശീലനം നല്‍കുന്നതിന് മികച്ച സേവന പാരമ്പര്യമുളള പരിശീലന കേന്ദ്രങ്ങളില്‍ നിന്നും /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 24 ന് വൈകിട്ട് മൂന്നുവരെ.
ഫോണ്‍ : 04735 227703.

അനെര്‍ട്ട് സബ് സിഡി നല്‍കും
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി അനെര്‍ട്ട് 2022 -23 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന സബ്‌സിഡിയോടു കൂടിയ ഓണ്‍ ഗ്രിഡ് സൗര നിലയങ്ങള്‍ക്ക് (രണ്ട് മുതല്‍ -10 കിലോവാട്ട് വരെ) 40ശതമാനം സബ്സിഡി നല്‍കും. കൃഷി മേഖലയില്‍ സോളാര്‍ പമ്പുകള്‍ക്ക് 60 ശതമാനം, ഇലക്ട്രിക്ക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് 25 ശതമാനം, കൂടാതെ ചാര്‍ജിങ് സ്റ്റേഷനുകളില്‍ ഓണ്‍ഗ്രിഡ് സൗരോര്‍ജ്ജ നിലയം (അഞ്ചു മുതല്‍ – 50 കിലോവാട്ട് ) വരെ സ്ഥാപിക്കുന്നതിന് 50ശതമാനം സബ്സിഡിയും സോളാര്‍ പ്ലാന്റുകള്‍ക്ക് നല്‍കുന്നതാണ്. ഗവ:സ്ഥാപനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സൗരോര്‍ജ്ജ തെരുവ് വിളക്കുകള്‍, ഓണ്‍ഗ്രിഡ്, ഹൈബ്രിഡ് മുതലായ സോളാര്‍ പവര്‍ പ്ലാന്റുകള്‍ എന്നിവയ്ക്ക് 10ശതമാനം സര്‍വീസ് ചാര്‍ജ്ജ് ഇന്‍സെന്റീവും നല്‍കും. ഗവ: സ്ഥാപനങ്ങള്‍ക്ക് ഇലക്ട്രിക്ക് വെഹിക്കിള്‍ ലീസ് കോണ്‍ട്രാക്ടില്‍ നല്‍കുന്നുണ്ട്.
ഫോണ്‍ : 9188119403.

ലേലം
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് നിര്‍മ്മിക്കുന്നതിനായി ഖാദി ബോര്‍ഡില്‍ നിന്നും ഏറ്റെടുത്ത സ്ഥലത്തു നിന്നും പഞ്ചായത്ത് ട്രീ കമ്മിറ്റി നിര്‍ദ്ദേശ പ്രകാരം മുറിച്ചു മാറ്റിയ മരങ്ങള്‍ വില്‍ക്കുന്നു. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ വിലനിര്‍ണയ പട്ടിക പ്രകാരം ആഞ്ഞിലി, മാവ് തുടങ്ങിയ മരങ്ങളുടെ ലേലം ഇ മാസം 25 ന് പകല്‍ രണ്ടിന് കോളജ് ഓഫീസില്‍ ലേലം ചെയ്യും.
ഫോണ്‍ : 94474 27702.

ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം
ക്ഷീര വികസന വകുപ്പിന് കീഴിലുളള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് സെന്ററില്‍ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശു പരിപാലനം എന്ന വിഷയത്തെ ആസ്പദമാക്കി ഫെബ്രുവരി 20 മുതല്‍ 25 വരെ ആറു ദിവസത്തെ കര്‍ഷക പരിശീലനം നടത്തും. ടി.എ,ഡി.എ നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്ക് ട്രെയിനിംഗില്‍ പങ്കെടുക്കാം. ഫോണ്‍ :04734 299869, 9495390436, 9446453247

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ സര്‍ക്കാര്‍ തള്ളി

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി...

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച്...

സമൂഹമാധ്യമത്തിൽ പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി ; മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

0
കോഴിക്കോട് : സിജെപി പ്രക്ഷോഭം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാധ്യമത്തിലൂടെ...

ധാതുഖനന ഭേദഗതി നിയമത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍

0
തിരുവനന്തപുരം: ധാതുഖനന ഭേദഗതി നിയമത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍....