സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സ്‌കോളര്‍ഷിപ്പ് : അപേക്ഷാ തീയതി നീട്ടി
കേരള മോട്ടര്‍ തൊഴിലാളി ക്ഷേമപദ്ധതി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ സ്വീകരിക്കുന്നതിനുളള സമയപരിധി ഡിസംബര്‍ 15 വരെ നീട്ടി. ജില്ലാ ഓഫീസിലും www.kmtwwfb.org സൈറ്റിലും അപേക്ഷ ലഭിക്കും. ഫോണ്‍ : 0468 2320158.

സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ പ്രോഗ്രാം
സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് 2026 ജനുവരി ആരംഭിക്കുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് https://app.srccc.in/register ലിങ്കിലൂടെ അപേക്ഷിക്കാം. പത്താം ക്ലാസ് പാസായിരിക്കണം. അവസാന തീയതി ഡിംസബര്‍ 31. ജില്ലയിലെ പഠനകേന്ദ്രം : പൈതൃക് സ്‌കൂള്‍ ഓഫ് യോഗ, തിരുവല്ല. ഫോണ്‍ : 8606031784
(പിഎന്‍പി 3100/25)

ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ്
സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് 2026 ജനുവരി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെ അഡ്മിഷന്‍ നേടുന്നതിന് അപേക്ഷിക്കാം. പ്ലസ് ടു /തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. അവസാന തീയതി ഡിംസബര്‍ 31. ജില്ലയിലെ പഠന കേന്ദ്രം : യോഗ അസോസിയേഷന്‍ ഓഫ് കേരള, ആഞ്ജനേയം, ഐക്കാട്, കൊടുമണ്‍ പി.ഒ, പത്തനംതിട്ട – 691 555. ഫോണ്‍ : 9961090979, 9447432066.

സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമ പ്രോഗ്രാം
സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് 2026 ജനുവരി ആരംഭിക്കുന്ന സര്‍ക്കാര്‍ അംഗീകൃത ഡിസിഎ, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേഡ് പ്രൊസസിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡസ്‌ക്‌ടോപ്പ് പബ്ലിഷിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് കോഴ്‌സുകള്‍ക്ക് https://app.srccc.in/register ലിങ്കിലൂടെ അപേക്ഷിക്കാം. അവസാന തീയതി ഡിംസബര്‍ 31. ഫോണ്‍ : 8281114464, 0471 232610.

അപേക്ഷ ക്ഷണിച്ചു
ഭിന്നശേഷി കായിക താരങ്ങള്‍ക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കുന്നതിനും സംസ്ഥാന/ ദേശീയ /അന്തര്‍ദേശീയ തലങ്ങളില്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് സഹായകവുമായ സാമൂഹിക നീതി വകുപ്പിന്റെ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 31. വെബ് സൈറ്റ് : sjd.kerala.gov.in ഫോണ്‍ : 04682325168, 8281999004

ഞായറാഴ്ച ഓഫീസ് തുറന്നു പ്രവര്‍ത്തിക്കും
കേരളാ കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ കഴിഞ്ഞ 10 വര്‍ഷമായി അംശദായം കുടിശിക വരുത്തിയവര്‍ക്ക് അംഗത്വം പുതുക്കുന്നതിനായി പത്തനംതിട്ട ജില്ലാ ഓഫീസ് ഇന്ന് (ഡിസംബര്‍ 7) തുറന്നു പ്രവര്‍ത്തിക്കും. ഡിസംബര്‍ 10 വരെ അംഗത്വം പുന:സ്ഥാപിക്കാം. ഫോണ്‍ : 0468-2327415.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു

0
ഡൽഹി: നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു. ആയിരത്തിലധികം...

സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് രം​ഗത്ത്

0
കോഴിക്കോട്: സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് രം​ഗത്ത്....

എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിൽ എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ്...

ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം

0
കണ്ണൂർ: പയ്യോളിയില്‍ ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ...