സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കമ്പ്യൂട്ടര്‍ പരിശീലനം
കോന്നി ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തില്‍ ഒരുമാസ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിക്കുന്നു. പ്രായപരിധി 15-45. യോഗ്യത: എസ്എസ്എല്‍സി. ഫോണ്‍: 9188910571

ഫിസിയോതെറാപ്പിസ്റ്റ് നിയമനം
അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയില്‍ ദിവസവേതാനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. ബിപിറ്റി യോഗ്യതയും പ്രവൃത്തി പരിചയമുളള 45 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ സഹിതം ഡിസംബര്‍ 30 രാവിലെ 11.30 ന് അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രിയില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍ : 04735 231900.

തൊഴിലധിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, മോണ്ടിസോറി ആന്‍ഡ് പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ് തുടങ്ങിയ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലേക്ക് എസ് എസ് എല്‍ സി / പ്ലസ് ടു/ ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314

കയര്‍ ഫെഡ് മെത്തകള്‍ക്ക് 50 ശതമാനം വരെ വിലക്കിഴിവ്
കോന്നി കയര്‍ ഫെഡ് ഷോറൂമില്‍ ക്രിസ്തുമസ് -ന്യൂ ഇയര്‍ ആഘോഷത്തോടനുബന്ധിച്ച് കയര്‍ ഫെഡ് വിലക്കിഴവ് ലഭിക്കും. കിടപ്പുരോഗികള്‍ക്കുള്ള മെത്തകള്‍, ഓര്‍ത്തോലക്‌സ്, സ്പ്രിംഗ് മെത്തകള്‍, ഹോസ്പിറ്റല്‍ മെത്തകളും ലഭിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണ ജീവനക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടും പലിശ രഹിത വായ്പയും ജനുവരി 15 വരെ ലഭിക്കും.

കരാര്‍ നിയമനം
ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയില്‍ നടക്കുന്ന ഐ.സി.എം.ആര്‍ പ്രോജക്റ്റിലേക്ക് മൂന്ന് പ്രോജക്റ്റ് റിസര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍), രണ്ട് പ്രോജക്റ്റ് റിസര്‍ച്ച് സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍), മൂന്ന് പ്രോജക്റ്റ് ടെക്നിക്കല്‍ സപ്പോര്‍ട്ട് തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. 2026 ജനുവരി നാല് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. വൈബ് സൈറ്റ് : shsrc.kerala.gov.in .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...