സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അപേക്ഷ ക്ഷണിച്ചു
ഫ്‌ളോര്‍ മില്‍, ഓയില്‍ മില്‍, പലഹാര യൂണിറ്റ്, അച്ചാര്‍ യൂണിറ്റ്, ബോര്‍മ യൂണിറ്റ്, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പുതിയ സംരംഭം തുടങ്ങുന്നതിനോ നിലവിലെ സംരംഭം വിപുലീകരിക്കുന്നതിനോ 35% സബ്സിഡിയോടെ പി. എം.എഫ്.എം.ഇ പ്രകാരം മെഷീനറി വാങ്ങാന്‍ അവസരം. താല്‍പര്യമുള്ളവര്‍ പത്തനംതിട്ട താലൂക്ക് വ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 7012112351, 9447819018, 9447034536, 9446655599

അറിയിപ്പ്
കുളനട ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ അങ്കണവാടി നിര്‍മിക്കുന്നതിന് സ്ഥലം സൗജന്യമായോ വിലയ്‌ക്കോ നല്‍കുന്നതിന് താല്‍പര്യപത്രം ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ പ്രമാണത്തിന്റെ പകര്‍പ്പ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കരമടച്ച രസീത് എന്നിവ സഹിതം ഫെബ്രുവരി 16 വൈകിട്ട് അഞ്ചിന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04734 260272

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ഐ.യു.എം.എല്‍ ജില്ലാ സെക്രട്ടറി എം എച്ച് ഷാജി അധ്യക്ഷനായി. സുബല പാര്‍ക്കിന്റെ വികസന പ്രവര്‍ത്തനത്തിന് പത്തനംതിട്ട നഗരസഭ ഒരു കോടി രൂപ അനുവദിച്ചതായും നിര്‍മാണം പുരോഗമിക്കുന്നതായും യോഗത്തില്‍ അറിയിച്ചു. കോഴഞ്ചേരി തഹസില്‍ദാര്‍ റ്റി.കെ നൗഷാദ്, ഭൂരേഖാ തഹസില്‍ദാര്‍ ഷൈനി പി വര്‍ഗീസ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ മാത്യു ജി.ഡാനിയേല്‍, അജീസ് മുഹമ്മദ്, എ എസ് എം ഹനീഫ, താലൂക്ക്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ടെന്‍ഡര്‍
ഐസിഡിഎസ് റാന്നി അഡീഷണല്‍ ഓഫീസിലേക്ക് ഔദ്യോഗിക ആവശ്യത്തിന് കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയ്ക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി: ഫെബ്രുവരി 19. ഫോണ്‍: 9778771412

ക്വട്ടേഷന്‍
പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം തിരുവല്ല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചീനിയറുടെ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് വാഹനം വാടകയ്ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി: ഫെബ്രുവരി 13 വൈകിട്ട് മൂന്ന്. ഫോണ്‍: 0469 2633454, 8086395057.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...