30.4 C
Pathanāmthitta
Wednesday, March 29, 2023 12:02 pm
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

പ്രീമാര്യേജ് ആന്റ് പോസ്റ്റ് മാര്യേജ് കൗണ്‍സിലിംഗ്
വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ഉദ്ഘാടനം നാളെ (24)

ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യുവതീ യുവാക്കള്‍ക്കുള്ള പ്രീമാര്യേജ് ആന്റ് പോസ്റ്റ് മാര്യേജ് കൗണ്‍സിലിംഗിന്റെ ഉദ്ഘാടനം കോന്നി എം.എല്‍.എ അഡ്വ കെ യു ജനീഷ് കുമാറും വിദ്യാര്‍ഥികള്‍ക്കുള്ള കരിയര്‍ ഗൈഡന്‍സിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യറും നിര്‍വഹിക്കും. ഫെബ്രുവരി 24 ന് രാവിലെ 10 ന് ഇളമണ്ണൂര്‍ മോര്‍ണിംഗ് സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ ഗോപാലന്‍നായര്‍ അധ്യക്ഷത വഹിക്കും. പരിപാടിയോടനുബന്ധിച്ച് എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ദിശാബോധം നല്‍കുന്നതിലേക്കുള്ള കരിയര്‍ ഗൈഡന്‍സ് ക്ലാസ് നല്‍കും.

bis-new-up
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് (രണ്ട്) അഭിമുഖം മാര്‍ച്ച് 1,2,3 തീയതികളില്‍
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നം. 277/2018) , കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് എന്‍സിഎ എസ് റ്റി (കാറ്റഗറി നം. 113/2019) എന്നീ തസ്തികകളുടെ 17/12/2022, 26/11/2022 എന്നീ തീയതികളില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി മാര്‍ച്ച് ഒന്ന്, രണ്ട് , മൂന്ന് ദിവസങ്ങളില്‍ പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍, എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.
ഫോണ്‍ . 0468 2222665.

self

നെഹ്‌റു യുവകേന്ദ്രയില്‍ നാഷണല്‍ യൂത്ത് സന്നദ്ധ സേവകരുടെ ഒഴിവ്
കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്‍ കീഴിലുള്ള ജില്ലാ നെഹ്‌റു യുവകേന്ദ്രയില്‍ നാഷണല്‍ യൂത്ത് വോളന്റിയര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ ഒന്നിന് 18 നും 29 നും മധ്യേ പ്രായമുള്ള പത്തനംതിട്ട ജില്ലയില്‍ സ്ഥിര താമസക്കാരായ യുവാക്കള്‍ക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത : പത്താം ക്ലാസ് പാസ്. ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് പ്രവര്‍ത്തകര്‍ , സാംസ്‌കാരിക പ്രവര്‍ത്തകര്‍ , ലൈബ്രറി പ്രവര്‍ത്തകര്‍, കായിക താരങ്ങള്‍, എന്‍.എസ്.എസ്, എന്‍സിസി സ്റ്റുഡന്‍സ് പോലീസ്, യൂത്ത് ക്ലബ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്‍ഗണന. റെഗുലര്‍ ആയി പഠിക്കുന്നവര്‍, ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് അപേഷിക്കാന്‍ കഴിയില്ല. പ്രതിമാസം 5000 രൂപ ഓണറേറിയം. ഒരു വര്‍ഷത്തേക്കാണ് നിയമനം. മാര്‍ച്ച് 31 വരെ ആണ് കാലാവധി. തികച്ചും സന്നദ്ധ സേവനത്തിനു താല്‍പര്യമുള്ളവര്‍ മാത്രം അപേക്ഷ നല്‍കുക. അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാന്‍ https://nyks.nic.in/nycapp/formnycapp.asp എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. മാര്‍ച്ച് ഒന്‍പതിന് വൈകിട്ടു അഞ്ചു വരെയാണ് അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് നെഹ്‌റു യുവകേന്ദ്ര ,കേന്ദ്ര യുവജന കായിക മന്ത്രാലായം, എന്‍ജിഒ അസോസിയേഷന്‍ ബില്‍ഡിങ്, കളക്ട്രേറ്റിനു സമീപം, പത്തനംതിട്ട എന്ന വിലാസത്തിലോ 7558892580, 0468 2962580 എന്നീ ഫോണ്‍നമ്പരുകളിലോ ബന്ധപ്പെടാം.

Alankar
bis-new-up
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow

ലേലം
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് നിര്‍മ്മിക്കുന്നതിനായി ഖാദി ബോര്‍ഡില്‍ നിന്നും ഏറ്റെടുത്ത സ്ഥലത്തു നിന്നും പഞ്ചായത്ത് ട്രീ കമ്മിറ്റി നിര്‍ദ്ദേശ പ്രകാരം മുറിച്ചു മാറ്റിയ മരങ്ങള്‍ വില്‍ക്കുന്നു.അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ വിലനിര്‍ണയ പട്ടിക പ്രകാരം ആഞ്ഞിലി, മാവ് തുടങ്ങിയ മരങ്ങളുടെ ലേലം ഇ മാസം 25 ന് പകല്‍ രണ്ടിന് കോളജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ : 9447427702

തൊഴിലരങ്ങത്തേക്ക് – ജില്ലാതല വനിത തൊഴില്‍ മേള
കേരള നോളേഡ്ജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ, ജില്ലാ പഞ്ചായത്ത് പത്തനംതിട്ട, ഐസിറ്റി അക്കാഡമി എന്നിവയുടെ നേതൃത്വത്തില്‍ റാന്നി സെന്റ് തോമസ് കോളേജിന്റെ സഹകരണത്തോടെ വനിതകള്‍ക്കായി മാര്‍ച്ച് നാലിന് റാന്നി സെന്റ് തോമസ് കോളേജില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. കലാലയങ്ങളിലെ വിദ്യാര്‍ഥിനികള്‍, പഠനം പൂര്‍ത്തിയാക്കിയവര്‍, കരിയര്‍ ബ്രേക്ക് സംഭവിച്ച വനിതകള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം, പ്രൊഫഷണല്‍ എന്നീ യോഗ്യതകളുള്ളവര്‍ക്ക് പങ്കെടുക്കാം. തൊഴില്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള സര്‍ക്കാരിന്റെ തൊഴില്‍ പോര്‍ട്ടല്‍ ആയ ഡി.ഡബ്ല്യു.എം.എസില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്ത് അപേക്ഷിക്കാം. https://knowledgemission.kerala.gov.in അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡിഡബ്ല്യൂ എംഎസ് കണക്ട് അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. അനുയോജ്യരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്നതിനായി സ്വകാര്യ സ്ഥാപനങ്ങള്‍ /സംഘടനകള്‍ /കമ്പനികള്‍ എന്നിവര്‍ക്കും പങ്കെടുക്കാന്‍ അവസരം ഉണ്ട്. താല്പര്യം ഉള്ളവര്‍ https://forms.gle/NdCyLtXVecHXcro76 എന്ന ഗൂഗിള്‍ ഫോമില്‍ വിവരങ്ങള്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി കുടുംബശ്രീ ജില്ലാ ഓഫീസ് /സിഡിഎസ് ഓഫീസ് /കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ എന്നിവരുമായി ബന്ധപ്പെടുക.

Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow