ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള അടൂര്‍ പുതിയകാവിന്‍ചിറ മോട്ടല്‍ ആരാം രണ്ടു വര്‍ഷത്തേക്ക് ലേലത്തില്‍ ഏറ്റെടുത്ത് നടത്തുന്നതിന് താല്പര്യമുള്ള വ്യക്തികളില്‍ നിന്നോ, സ്ഥാപനങ്ങളില്‍ നിന്നോ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സംബന്ധിച്ച ഷെഡ്യൂളും വിശദവിവരങ്ങളും കോഴഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഡി.ടി.പി.സി ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭിക്കും. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 28 ന് ഉച്ചകഴിഞ്ഞ് 3 വരെ. ഫോണ്‍: 0468 2311343, 9447756113.
ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ്
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ ജില്ലാ യോഗ പഠന കേന്ദ്രം വഴിയാണ് ഡിപ്ലോമ പ്രോഗ്രാം നടത്തുന്നത്.
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ ആസ്ഥാനത്ത് നിലവിലുളള പഠനകേന്ദ്രം വഴിയും ഡിപ്ലോമ പ്രോഗ്രാമില്‍ ചേര്‍ന്ന് പഠിക്കാം. ഒരു വര്‍ഷമാണ് കാലാവധി. (രണ്ട് സെമസ്റ്റര്‍). പൊതുഅവധി ദിവസങ്ങളിലാകും ക്ലാസുകള്‍. അടിസ്ഥാന യോഗ്യത- പ്ലസ് ടു / തതുല്യം. അപേക്ഷകര്‍ക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധി ഇല്ല. എസ്.എസ്.എല്‍.സി പാസായി യോഗയില്‍ പ്രാവീണ്യം നേടിയവര്‍ക്ക് ഒരു വര്‍ഷത്തേക്ക് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവുണ്ട്. ഈ ആനുകൂല്യം ആവശ്യമുളളവര്‍ യോഗയിലുളള പ്രാവീണ്യം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററില്‍ അഡ്മിഷന്‍ എടുക്കാം. കോഴ്സ് ഫീസ് 11,000 രൂപ. യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം പൂര്‍ത്തിയാക്കിയവര്‍ രണ്ടാം സെമസ്റ്ററില്‍ അഡ്മിഷന്‍ എടുക്കുമ്പോള്‍ 6500 രൂപ കൊടുക്കണം. അപേക്ഷാ ഫോറം 200 രൂപ ഒടുക്കി നേരിട്ടും എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജിന്റെ പേരില്‍ എടുത്ത 250 രൂപയുടെ ഡി.ഡി യോടൊപ്പം അപേക്ഷിച്ചാല്‍ തപാലില്‍ ലഭ്യമാകും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍ നമ്പര്‍: 0471 2325101. www.srccc.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായും അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിച്ച പ്രിന്റിനോടൊപ്പം 11200 രൂപ ഡി.ഡി ആയോ ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി ട്രാന്‍സ്ഫര്‍ ആയോ ഒടുക്കി അപേക്ഷയോടൊപ്പം എസ്.ആര്‍.സി യിലേക്ക് നേരിട്ട് അയക്കുക. അപേക്ഷാ ഫോറം https://srccc.in/download എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് അപേക്ഷിക്കാം. ജില്ലയിലെ പഠന കേന്ദ്രം പ്രതിഭാ കോളജ് , കാതോലിക്കേറ്റ് കോളജ് റോഡ് , പത്തനംതിട്ട-689 645. കൂടുതല്‍ വിവരങ്ങള്‍ക്ക് പി.കെ അശോകന്‍ -9961090979, എസ്. ശ്രീജേഷ് വി.കൈമള്‍-9447432066 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
ടെന്‍ഡര്‍ ക്ഷണിച്ചു
പുളികീഴ് ഐ.സി.ഡി.എസ് പ്രോജക്ടിലെ 115 അങ്കണവാടികള്‍ക്ക് പ്രീസ്‌കൂള്‍ കിറ്റുകള്‍ നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് രണ്ട്. വിശദമായ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ പുളികീഴ് ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0469 2610016. ഇ-മെയില്‍ [email protected].
വളപ്രയോഗ ബോധവത്കരണ സെമിനാറും പ്രദര്‍ശനവും ചൊവ്വാഴ്ച (18) പന്തളം ഫാര്‍മേഴസ് ട്രെയ്നിങ്ങ് സെന്ററില്‍
മണ്ണിന്റെ ആരോഗ്യം പരിശോധിച്ച്, പോഷകങ്ങളുടെ ലഭ്യത ശാസ്ത്രീയമായി ഉറപ്പുവരുത്തിയുള്ള കൃഷി രീതികള്‍ ആവലംബിക്കുന്നതിനായി കര്‍ഷകര്‍ക്ക് വളപ്രയോഗ ബോധവത്കരണ സെമിനാര്‍ ഇന്ന്(ഫെബ്രുവരി 18) പന്തളം ഫാര്‍മേഴസ് ട്രെയ്നിങ്ങ് സെന്ററില്‍ നടത്തും. ജില്ലാ ഐസിഎആര്‍-കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പ്, അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്. പാരിപാടിയോടനുബന്ധിച്ച് വിവിധ വളങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ പരിപാടി ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം ടി.മുരുകേഷ് അധ്യക്ഷത വഹിക്കും. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.സി.പി റോബര്‍ട്ട് മുഖ്യപ്രഭാഷണം നടത്തും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മധു ജോര്‍ജ് മത്തായി, ആത്മ പ്രോജക്റ്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് വിനോജ് മാമ്മന്‍, കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ സാം മാത്യു എന്നിവര്‍ പ്രസംഗിക്കും.
കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്ട് മാറ്റര്‍ സ്പെഷ്യലിസ്റ്റ്മാരായ വിനോദ് മാത്യു, ഡോ.കെ.റിന്‍സി ഏബ്രഹാം, അലക്സ് ജോണ്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും.