Saturday, April 12, 2025 3:30 pm

അമൃത സര്‍വ്വകലാശാല അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

എന്‍ട്രന്‍സ് പരീക്ഷ ഇല്ല ; പകരം ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ ; അമൃത സര്‍വ്വകലാശാലയില്‍ എം.ടെക്, എം.എസ് സി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ; അവസാന തീയതി ഓഗസ്റ്റ് 25
അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സ്കൂൾ ഓഫ് നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തില്‍ എം. ടെക്., എം. എസ് സി., കോഴ്‌സുകളിലേക്കും അമൃത – അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലകള്‍ ചേര്‍ന്ന് നടത്തുന്ന എം. എസ് സി. – എം. എസ്., എം. ടെക്. – എം. എസ്. ഡ്യൂവല്‍ ഡിഗ്രി കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.

എം. ടെക്. പ്രോഗ്രാമുകള്‍ : നാനോബയോടെക്‌നോളജി, മൊളിക്യൂലാര്‍ മെഡിസിന്‍, നാനോയിലെക്ട്രോണിക്‌സ് ആൻഡ് നാനോഎൻജിനീയറിങ്
എം. എസ്‌ സി പ്രോഗ്രാമുകള്‍: നാനോബയോടെക്‌നോളജി, മൊളിക്യൂലാര്‍ മെഡിസിന്‍, നാനോയിലെക്ട്രോണിക്‌സ് ആൻഡ് നാനോഎൻജിനീയറിങ്
യോഗ്യത:
എം.എസ്‌ സി നാനോബയോടെക്നോളജി: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, മെഡിക്കല്‍ നാനോടെക്‌നോളജി, നാനോടെക്‌നോളജി, മെഡിക്കല്‍ ബയോടെക്‌നോളജി, ബയോമെഡിക്കല്‍ സയന്‍സസ്, മെഡിക്കല്‍ ജെനറ്റിക്‌സ്, മെഡിക്കല്‍ മൈക്രോബയോളജി, മൈക്രോബയോളജി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ബയോഇന്‍ഫര്‍മാറ്റിക്‌സ്, ഹെല്‍ത്ത് ഇന്‍ഫര്‍മാറ്റിക്‌സ്, ക്ലിനിക്കല്‍ റിസര്‍ച്ച്, ഫുഡ് സയന്‍സ് ആന്‍ഡ് ന്യുട്രീഷ്യന്‍, എന്‍വയന്‍മെന്റല്‍ സയന്‍സ്, എന്‍വയന്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സസ്, ബോട്ടണി, സുവോളജി, കെമിസ്ട്രി, ഫിസിക്‌സ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ്, പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോടിക്സ്, ഫിസിയോതെറാപ്പി, എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബയോസയന്‍സ് കോഴ്സുകളില്‍ നേടിയ ബിരുദം അഥവാ തത്തുല്യം.

എം. ടെക് നാനോബയോടെക്നോളജി: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, നാനോടെക്നോളജി, ബയോ എൻജിനീയറിങ്, ബയോടെക്‌നോളജി, ജനറ്റിക് എഞ്ചിനീയറിംഗ്, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കെമിക്കൽ എഞ്ചിനീയറിംഗ്, ഫുഡ് പ്രോസസ്സ് എൻജിനീയറിങ്, ബയോഇന്‍ഫര്‍മാറ്റിക്‌സ്, അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഇറിഗേഷന്‍ എഞ്ചിനീയറിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍ എഞ്ചിനീയറിംഗ്, ഫുഡ് ടെക്‌നോളജി, ഹോം സയൻസ് എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബയോഎഞ്ചിനീയറിംഗ് കോഴ്സുകളില്‍ നേടിയ ബി. ഇ. / ബി. ടെക്. അഥവാ തത്തുല്യ ബിരുദം.

അല്ലെങ്കില്‍,
അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60% മാര്‍ക്കോടെ, മോളിക്കുലര്‍ ബയോളജി, മെഡിക്കല്‍ ബയോടെക്‌നോളജി, മെഡിക്കൽ മൈക്രോബയോളജി, മെഡിക്കല്‍ നാനോടെക്‌നോളജി, മൈക്രോബയോളജി, ഫിസിക്സ്, കെമിസ്ട്രി, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, മെറ്റീരിയൽ സയൻസ്, മെഡിക്കൽ ഫിസിക്സ്, എന്‍വെയന്‍മെന്റല്‍ സയൻസ്, ബിയോമെഡിക്കൽ സയൻസ്, ബയോടെക്‌നോളജി, ബോട്ടണി, സുവോളജി, മെഡിക്കല്‍ ജെനറ്റിക്‌സ്, ബയോകെമിസ്ട്രി, ബയോഇന്‍ഫര്‍മാറ്റിക്‌സ്, ഫുഡ് സയന്‍സ് ആന്‍ഡ് ന്യുട്രീഷന്‍, എന്‍വെയന്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സസ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ്, അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, സെറികള്‍ച്ചര്‍ എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബയോസയന്‍സ് കോഴ്സുകളില്‍ നേടിയ എം. എസ് സി അഥവാ തത്തുല്യ ബിരുദം.

അല്ലെങ്കില്‍,
അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, മെഡിസിന്‍, ഡെന്റ്റിസ്റ്റ്‌റി, വെറ്റിനറി, ആയുര്‍വേദ, ഹോമിയോപ്പതി, ഫാര്‍മസി, യൂനാനി, ശാഖകളില്‍ നേടിയ പ്രൊഫഷണല്‍ ബിരുദം അഥവാ തത്തുല്യ ബിരുദം.
എം. എസ്‌ സി മോളിക്യൂലാർ മെഡിസിൻ: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, മോളിക്യൂലാർ ബയോളജി, മെഡിക്കൽ ബയോടെക്നോളജി, മെഡിക്കല്‍ നാനോടെക്‌നോളജി, മെഡിക്കല്‍ മൈക്രോബയോളജി, മൈക്രോബയോളജി, ബയോടെക്‌നോളജി, ബയോമെഡിക്കല്‍ സയന്‍സസ്, മെഡിക്കല്‍ ജെനറ്റിക്‌സ്, ബയോകെമിസ്ട്രി, ബയോഇന്‍ഫര്‍മാറ്റിക്‌സ്, നഴ്സിംഗ്, ഹെല്‍ത്ത് ഇന്‍ഫര്‍മാറ്റിക്‌സ്, ക്ലിനിക്കല്‍ റിസര്‍ച്ച്, ഫുഡ് സയന്‍സ് ആന്‍ഡ് ന്യുട്രീഷ്യന്‍, എന്‍വയന്‍മെന്റല്‍ സയന്‍സ്, എന്‍വയന്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സസ്, ബോട്ടണി, സുവോളജി, കെമിസ്ട്രി, അലൈഡ് ഹെല്‍ത്ത് സയന്‍സസ്, പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോടിക്സ്, ഫിസിയോതെറാപ്പി, അപ്ലെയിഡ് സൈക്കോളജി എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബയോസയന്‍സ് കോഴ്സുകളില്‍ നേടിയ ബിരുദം അഥവാ തത്തുല്യം.

എം. ടെക് മോളിക്യൂലാർ മെഡിസിൻ: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, നാനോടെക്നോളജി, ബയോ എൻജിനീയറിങ്, ബയോടെക്‌നോളജി, ജനറ്റിക് എഞ്ചിനീയറിംഗ്, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കെമിക്കൽ എഞ്ചിനീയറിംഗ്, ഫുഡ് പ്രോസസ്സ് എൻജിനീയറിങ്, ബയോഇന്‍ഫര്‍മാറ്റിക്‌സ്, അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഇറിഗേഷന്‍ എഞ്ചിനീയറിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍ എഞ്ചിനീയറിംഗ്, ഫുഡ് ടെക്‌നോളജി, ഹോം സയൻസ് എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബയോഎഞ്ചിനീയറിംഗ് കോഴ്സുകളില്‍ നേടിയ ബി. ഇ. / ബി. ടെക്. അഥവാ തത്തുല്യ ബിരുദം.

അല്ലെങ്കില്‍,
അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60% മാര്‍ക്കോടെ, മോളിക്കുലര്‍ ബയോളജി, മെഡിക്കല്‍ ബയോടെക്‌നോളജി, മെഡിക്കല്‍ നാനോടെക്‌നോളജി, മെഡിക്കൽ മൈക്രോബയോളജി, മൈക്രോബയോളജി, ഫിസിക്സ്, കെമിസ്ട്രി, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, മെറ്റീരിയൽ സയൻസ്, മെഡിക്കൽ ഫിസിക്സ്, എന്‍വെയന്‍മെന്റല്‍ സയൻസ്, ബിയോമെഡിക്കൽ സയൻസ്, ബയോടെക്‌നോളജി, ബോട്ടണി, സുവോളജി, മെഡിക്കല്‍ ജെനറ്റിക്‌സ്, ബയോകെമിസ്ട്രി, ബയോഇന്‍ഫര്‍മാറ്റിക്‌സ്, ഫുഡ് സയന്‍സ് ആന്‍ഡ് ന്യുട്രീഷന്‍, എന്‍വെയന്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സസ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ്, അപ്ലെയിഡ് സൈക്കോളജി, അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, സെറികള്‍ച്ചര്‍ എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബയോസയന്‍സ് കോഴ്സുകളില്‍ നേടിയ എം. എസ് സി അഥവാ തത്തുല്യ ബിരുദം.

അല്ലെങ്കില്‍,
അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, മെഡിസിന്‍, ഡെന്റ്റിസ്റ്റ്‌റി, വെറ്റിനറി, ആയുര്‍വേദ, ഹോമിയോപ്പതി, ഫാര്‍മസി, യൂനാനി, ശാഖകളില്‍ നേടിയ പ്രൊഫഷണല്‍ ബിരുദം അഥവാ തത്തുല്യ ബിരുദം.
അമൃത – അരിസോണ സര്‍വ്വകലാശാല ഡ്യൂവല്‍ എം. എസ് സി എം. എസ്. ഡിഗ്രി പ്രോഗ്രാമുകള്‍ (രണ്ടു വര്‍ഷം അഥവാ നാല് സെമസ്റ്റര്‍ ദൈര്‍ഘ്യം): എം. എസ് സി. (നാനോബയോടെക്‌നോളജി) + എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍)
⇒എം. എസ് സി. (മോളിക്കുലാര്‍ മെഡിസിന്‍) + എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍)
⇒എം. ടെക്. (നാനോബയോടെക്‌നോളജി) + എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍)
⇒എം. ടെക്. (മോളിക്കുലാര്‍ മെഡിസിന്‍) + എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍)
കോഴ്‌സിന്റെ ഭാഗമായി കുറഞ്ഞ ഫീസില്‍ ഒരു വര്‍ഷം വരെ അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലയില്‍ പഠിക്കുവാന്‍ അവസരമുണ്ട്. ഡ്യൂവല്‍ ഡിഗ്രി കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് അമൃത സര്‍വ്വകലാശാലയുടെ ഡിഗ്രിക്കൊപ്പം അമേരിക്കയിലെ പബ്ലിക് സർവ്വകലാശാലയായ അരിസോണ നല്‍കുന്ന ഡിഗ്രിയും ലഭിക്കുമെന്നതാണ് ഈ കോഴ്‌സിന്റെ പ്രത്യേകത.

എം. എസ് സി. പ്രോഗ്രാം: നാനോ ഇലക്ട്രോണിക്സ് & നാനോ എഞ്ചിനീയറിംഗ്
യോഗ്യത : അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നാനോടെക്നോളജി /ഫിസിക്സ് /കെമിസ്ട്രി /മെറ്റീരിയല്‍ സയന്‍സ് /അപ്ലൈഡ് സയന്‍സ് /ഇലക്ട്രോണിക്സ് /ഫിസിക്സ് വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ /മാത്തമാറ്റിക്സ്‌ /ബയോടെക്നോളജി /ബയോമെഡിക്കല്‍ സയന്‍സ് എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബന്ധപ്പെട്ട സയന്‍സ് കോഴ്സുകളില്‍ നേടിയ ബി.എസ് സി ബിരുദം അഥവാ തത്തുല്യം.

എം.ടെക്. പ്രോഗ്രാം : നാനോ ഇലക്ട്രോണിക്സ് & നാനോ എഞ്ചിനീയറിംഗ് നാനോ ശാസ്ത്രസാങ്കേതികത ഉപയോഗിച്ചുകൊണ്ടുള്ള അത്യാധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ രൂപകല്പനയാണ് പഠന വിഷയം.
യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നാനോടെക്‌നോളജി /ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്‌ എഞ്ചിനീയറിംഗ് /ഇലക്ട്രിക്കല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് /കെമിക്കല്‍ എഞ്ചിനീയറിംഗ് /എയ്റോനോട്ടിക്സ് എഞ്ചിനീയറിംഗ് /പോളിമര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് /എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് /മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് /മെക്കാട്രോണിക്സ്‌ എഞ്ചിനീയറിംഗ് /മറ്റീരിയല്‍ സയന്‍സ് എഞ്ചിനീയറിംഗ് /മെറ്റല്ലേര്‍ജിക്കല്‍ എഞ്ചിനീയറിംഗ് /ന്യൂക്ലിയര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് /ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് /ബയോടെക്നോളജി എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബന്ധപ്പെട്ട എഞ്ചിനീയറിംഗ് കോഴ്സുകളില്‍ നേടിയ ബി. ഇ. /ബി. ടെക്. അഥവാ തത്തുല്യ ബിരുദം.

അല്ലെങ്കില്‍
അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60% മാര്‍ക്കോടെ, നാനോടെക്നോളജി /ഫിസിക്സ് /കെമിസ്ട്രി /മെറ്റീരിയല്‍ സയന്‍സ് /അപ്ലൈഡ് സയന്‍സ് /ഇലക്ട്രോണിക്സ് /ബയോടെക്നോളജി /ബയോമെഡിക്കല്‍ സയന്‍സ് എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബന്ധപ്പെട്ട സയന്‍സ് കോഴ്സുകളില്‍ നേടിയ എം. എസ് സി അഥവാ തത്തുല്യ എം. എസ് സി ബിരുദം
എന്‍ട്രന്‍സ് പരീക്ഷ ഇല്ല ; പകരം ഓണലൈന്‍ ഇന്റര്‍വ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓണ്‍ലൈനായി വേണം അപേക്ഷിക്കുവാന്‍ (https://aoap.amrita.edu/cappg-22/index/). അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 25. സെപ്തംബറില്‍ ക്ലാസുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.amrita.edu/nano ഇ മെയില്‍: [email protected]. ഫോണ്‍ : 0484 – 2858750, 08129382242

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആശാസമരത്തിൽ സർക്കാരിനെതിരെ എഴുത്തുകാരി സാറാ ജോസഫ്

0
തൃശൂർ: ആശാസമരത്തിൽ സർക്കാരിനെതിരെ എഴുത്തുകാരി സാറാ ജോസഫ്. ഇടത് സർക്കാർ മുതലാളിയെ...

കിടത്തിച്ചികിത്സയ്ക്ക് സൗകര്യമില്ലാതെ അടിച്ചിപ്പുഴ ഗവ. ആയുർവേദ ഡിസ്പെൻസറി

0
അടിച്ചിപ്പുഴ : ഗവ. ആയുർവേദ ഡിസ്പെൻസറി ഉണ്ടെങ്കിലും കിടത്തി...

കേരളോത്സവം : 546 പോയിന്റുമായി തൃശ്ശൂർ ജില്ല ജേതാക്കൾ

0
തൃശൂർ : ആരവങ്ങൾ നിറഞ്ഞ കലാകായിക മാമാങ്കത്തിന് അരങ്ങൊഴിയുമ്പോൾ കേരളോത്സവത്തിൽ ജേതാക്കളായി...

കരാറെടുക്കാൻ ആരും തയാറായില്ല ; വെച്ചൂച്ചിറ ജലവിതരണ പദ്ധതിയുടെ പൂർത്തീകരണം നീളും

0
വെച്ചൂച്ചിറ : നിർമാണം കരാറെടുക്കാൻ ആരും തയാറാകാത്തതോടെ ജലവിതരണ പദ്ധതിയുടെ...