താമരശ്ശേരി: സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയ എസ്ഐ ഹൃദയാഘാതം മൂലം മരണമടഞ്ഞു. താമരശ്ശേരി സ്റ്റേഷനിലെ പ്രിന്‍സിപ്പള്‍ എസ് ഐ. വി എസ് സനൂജ് ആണ് മരിച്ചത്. ഇന്ന് രാവിലെ സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം. കോഴിക്കോട് കോവൂര്‍ സ്വദേശിയാണ്.
സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയ എസ്ഐ ഹൃദയാഘാതം മൂലം മരണമടഞ്ഞു
RECENT NEWS
Advertisment