ലോക ആനദിനത്തില്‍ കൂട്ടംതെറ്റി നാട്ടിലെത്തിയ ആനക്കുട്ടിയെ കുടുംബത്തിനൊപ്പം എത്തിച്ച് വനപാലകര്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കൂട്ടംതെറ്റി നാട്ടിലെത്തി അലഞ്ഞു നടന്ന മൂന്നുമാസം പ്രായമായ ആനക്കുട്ടിയെ കുടുംബത്തിനൊപ്പം എത്തിച്ചു. ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് ആനക്കുട്ടിയുടെ കുടുംബത്തെ വനപാലകര്‍ക്ക് കണ്ടെത്താനായത്. മലപ്പുറം കരുളായി നെടുങ്കയം വനത്തിലായിരുന്നു ആനക്കൂട്ടമുണ്ടായിരുന്നത്. ലോക ആനദിനമായ ഇന്നുതന്നെ ആനക്കുട്ടിയെ അതിന്റെ കുടുംബത്തോടൊപ്പം ചേര്‍ക്കാനായതില്‍ വളരെ സന്തോഷമുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എടക്കര വെള്ളാരമുണ്ട എന്ന പ്രദേശത്ത് മൂന്ന് ദിവസം മുമ്പ് രാത്രിയാണ് ആനക്കുട്ടി കൂട്ടം തെറ്റി എത്തിയത്.

തുടര്‍ന്ന് ആനക്കുട്ടിയെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് കാട്ടിലേക്ക് അയച്ചിരുന്നു. എന്നാല്‍ നേരം പുലര്‍ന്നതോടെ ആനക്കുട്ടി വീണ്ടും നാട്ടിലെത്തി. തുടര്‍ന്ന് നാട്ടുകാര്‍ വനപാലകരെ വിവരം അറിയിച്ചു. തുടര്‍ന്ന് നെടുങ്കയത്തെ ആനപ്പന്തിയിലേക്ക് ആനക്കുട്ടിയെ കൊണ്ടുപോയി. ഇതോടൊപ്പം ആനക്കുട്ടിയുടെ അമ്മയെയും ആനക്കൂട്ടത്തേയും കണ്ടെത്താന്‍ വനപാലകര്‍ ശ്രമം തുടര്‍ന്നു. അര്‍ധരാത്രിയോടെ കരുളായി നെടുങ്കയത്തെ ഉള്‍വനത്തില്‍ ആനക്കൂട്ടത്തെ കണ്ടെത്തി. ആനക്കുട്ടിയെ കുടുംബത്തോടൊപ്പം അയക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയം : ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യ ; നന്ദി പറഞ്ഞ്...

0
ന്യൂഡൽഹി: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ വന്‍ രക്ഷാ ദൗത്യത്തിനൊരുങ്ങി ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിനായി...

കോഴിക്കോട്ടെ ഫ്രഷ് കട്ട് പ്ലാൻ്റ് മാര്‍ച്ചോടെ അടച്ച് പൂട്ടും ; സമര സമിതിയുമായി ധാരണയിലെത്തി

0
കോഴിക്കോട്: താമരശേരിയിലെ വിവാദ അറവ് മാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട്...

ചാവിയെടുക്കാൻ ശ്രമിക്കവേ ജീപ്പ് ഉരുണ്ട് നീങ്ങി കുഴിയിൽ വീണു ; യുവാവിന് ദാരുണാന്ത്യം

0
കൊല്ലം : കുളത്തൂപ്പുഴയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ജീപ്പ്...

റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ തീപ്പിടിത്തവും സ്ഫോടനവും ; 7...

0
മോസ്‌കോ : റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ...