തിരുവനന്തപുരം: ഇനി മുതൽ കോടതിയിലെ വിവരങ്ങളും പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷണറുടെ ഉത്തരവ്. സംസ്ഥാനത്തെ ചില കോടതികളിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയാൽ മറുപടി നൽകുന്നില്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇടപെടൽ. കോടതി നടപടികളുടെ രേഖകൾ ഒഴികെ മറ്റ് വിവരങ്ങൾ പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷ്ണർ ഡോ. എ അബ്ദുൽ ഹക്കീം ഉത്തരവ് ഇറക്കിയിരിക്കുന്നത്. ആർടിഐ നിയമം 12 പ്രകാരം വിവരങ്ങൾ നിഷേധിക്കാൻ കഴിയില്ലെന്നും വിവരങ്ങൾ നിഷേധിക്കുന്നത് ശിക്ഷാർഹമെന്നും വിവരാവകാശ കമ്മീഷണർ വ്യക്തമാക്കി. വടക്കാഞ്ചേരി മുൻസിഫ് കോടതിയിൽ അപേക്ഷ നൽകിയ കോഴിക്കോട് സ്വദേശിക്ക് വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകുന്നത് ഉദ്യോഗസ്ഥർ നിഷേധിച്ചതാണ് സംഭവത്തിന്റെ പശ്ചാത്തലം. പിന്നീട് ഉദ്യോഗസ്ഥൻ സ്ഥലം മാറിയ ശേഷം മറ്റൊരു ഉദ്യോഗസ്ഥൻ എത്തുകയും രേഖകൾ കൈമാറുകയും ചെയ്യുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരൻ നേരെ വിവരാവകാശ കമ്മീഷ്ണറെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിലാണ് ഇപ്പോൾ വിവരാവകാശ കമ്മീഷൻ ഉത്തരവിറക്കിയിരിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























