കിഫ്ബി കുടിവെള്ള പദ്ധതിക്കായി ഇറക്കിയ പൈപ്പുകൾ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : കിഫ്ബി കുടിവെള്ള പദ്ധതിക്കായി ഇറക്കിയ പൈപ്പുകൾ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. കഴിഞ്ഞദിവസം പൈപ്പുകൾ പകൽ സമയത്താണ് കടത്തിയതെന്നാണ് വിവരം. ഇവ കടത്താനുപയോഗിച്ച വാഹനത്തെക്കുറിച്ച് പോലീസിന് സൂചന കിട്ടിയിട്ടുണ്ട്.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജംഗ്ഷന് സമീപമുള്ള പുരയിടത്തിൽ സൂക്ഷിച്ച 10 ലക്ഷം രൂപ വില മതിക്കുന്ന 70 പൈപ്പുകളാണ് നഷ്ടപ്പെട്ടത്. ആറുമീറ്റർ നീളം വരുന്ന ജിഐ പൈപ്പുകളും നഷ്ടപ്പെട്ടവയിൽ ഉൾപ്പെടും.

വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് പൈപ്പുകൾ നഷ്ടപ്പെട്ടെന്ന് ബോധ്യമായത്. തുടർന്നു കരാറുകാരൻ പോലീസിൽ പരാതി നൽകി. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് പൈപ്പുകൾ വലിയ വാഹനത്തിൽ കയറ്റുന്നത്
ജംഗ്ഷനിലുണ്ടായിരുന്നവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ പതിവുപോലെ പണിസ്ഥലത്തേക്ക് പൈപ്പുകൾ കൊണ്ടുപോകാൻ കയറ്റുന്നതാണെന്നാണ് ധരിച്ചത്. പൈപ്പുകൾ കാണാതായ സംഭവത്തെ തുടർന്ന് പോലീസ്
ജുംഗ്ഷനിലുണ്ടായിരുന്നവരിൽനിന്ന് വിവരങ്ങൾ തിരക്കിയിരുന്നു. ഇവർ നൽകിയ സൂചനയനുസരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...