ഫയല്‍ നീക്കത്തിലെ കാലതാമസം കണ്ടെത്താൻ കെ-സ്യൂട്ട് സോഫ്റ്റ്‌വെയറുമായി ഇന്‍ഫര്‍മേഷന്‍ കേരള മിഷൻ

For full experience, Download our mobile application:
Get it on Google Play

പെരുമ്പിലാവ് : ഫയല്‍ തീര്‍പ്പാക്കല്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ ഇനി നെഗറ്റീവ് സ്‌കോറിന്റെ പിടിയില്‍പ്പെടും. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് (ഐകെഎം) കെ. സ്യൂട്ട് എന്ന സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിലൂടെ ഫയല്‍ നീക്കത്തിലെ കാലതാമസം ഒഴിവാക്കാനാകും. കെ. സ്യൂട്ടും സ്‌കോര്‍ എന്ന സോഫ്റ്റ്‌വെയറും ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേസസ് (എപിഐ) എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക. തീരുമാനത്തിനായി സമര്‍പ്പിച്ച ഒരു ഫയല്‍ നിര്‍ദിഷ്ട സമയത്തിനകം തീര്‍പ്പാക്കിയില്ലെങ്കില്‍ ഓട്ടോ എസ്‌കലേഷന്‍ വഴി അയച്ചയിടത്തേക്ക് തന്നെ തിരിച്ചെത്തും.

ഇതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നെഗറ്റീവ് സ്‌കോറും വീഴും. ഫയല്‍ തീര്‍പ്പാക്കേണ്ട സമയപരിധി മുന്‍കൂട്ടി നിശ്ചയിക്കാനും സംവിധാനം ഉണ്ട്. വാര്‍ഷിക പ്രകടന റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥന് ലഭിച്ച ഈ സ്‌കോര്‍കൂടി പരിഗണിക്കപ്പെടുമെന്നതിനാല്‍ ഓരോ ഉദ്യോഗസ്ഥന്റെയും പ്രവര്‍ത്തന മികവ് ഇതിലൂടെ നിര്‍ണയിക്കപ്പെടും.സ്ഥാനക്കയറ്റം, ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ സ്‌കോര്‍ കൂടി പരിഗണിക്കപ്പെടുമെന്നതാണ് നിര്‍ണായകം. ഇതോടെ ഫയല്‍നീക്കത്തിന് വേഗം കൈവരുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ ഓഫീസുകളിലെ നിലവിലുള്ള ഇ. ഓഫീസ് സോഫ്റ്റ്വേറിന് പകരമായി കെ. സ്യൂട്ട് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനാകും. ഇ ഓഫീസ് വഴി ഫയല്‍ നീക്കം മാത്രമാണ് നടക്കുന്നത്.

എന്നാല്‍ കെ. സ്യൂട്ടില്‍ ഫിനാന്‍സ്, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റം (എച്ച്ആര്‍എംഎസ്), മീറ്റിങ് മാനേജ്മെന്റ് എന്നീ സേവനങ്ങള്‍ കൂടി ലഭ്യമാകും. നിലവില്‍ കെ. സ്യൂട്ട് സോഫ്റ്റ്‌വെയര്‍ പരീക്ഷണഘട്ടത്തിലാണ്. ആദ്യപടിയായ ഇഫര്‍മേഷന്‍ കേരള മിഷനില്‍ തന്നെയാകും പദ്ധതി നടപ്പാക്കുക. മറ്റ് വകുപ്പുകളില്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനം വേണ്ടിവരും. ഏപ്രിലില്‍ ഓട്ടോ എസ്‌കലേഷന്‍ കൂടി നടപ്പാക്കുമെന്ന് ഐകെഎം എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു പറഞ്ഞു. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.പി. നൗഫല്‍, അഡ്മിനിസ്ട്രേഷന്‍ കണ്‍ട്രോളര്‍ പി. എസ്. ടിമ്പിള്‍ മാഗി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...