ക്വട്ടേഷന്‍ ക്ഷണിച്ചു
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കുടിവെള്ളം വിതരണം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍:- 04734-270363
ട്രാക്ടര്‍ ഡ്രൈവര്‍ അഭിമുഖം 20ന്
പത്തനംതിട്ട ജില്ലയില്‍ അഗ്രികള്‍ച്ചര്‍ വകുപ്പില്‍ ട്രാക്ടര്‍ ഡ്രൈവര്‍(കാറ്റഗറി നമ്പര്‍ 212/18) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസില്‍ ഈ മാസം 20ന് കമ്മീഷന്‍ അഭിമുഖം നടത്തും.
വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ജനനതിയതി, യോഗ്യതകള്‍ ഇവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വ്യക്തിവിവരക്കുറിപ്പ് ഇവ സഹിതം അഭിമുഖത്തിന് ഹാജരാകണം. 17.03.2020 പ്രൊഫൈല്‍ മെസേജ് ലഭിക്കാത്തവര്‍ മാത്രം പി.എസ്.സിയുടെ പത്തനംതിട്ട ജില്ലാ ഓഫീസുകമായി ബന്ധപ്പെടുക. ഫോണ്‍: 0468 2222665.
സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2019-ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാര്‍ഡിനായി 18-നും 40-നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം (പ്രിന്റ് മീഡിയ), മാധ്യമ പ്രവര്‍ത്തനം (ദൃശ്യമാധ്യമം), കല, സാഹിത്യം, ഫൈന്‍ ആര്‍ട്സ്, കായികം (വനിത), കായികം(പുരുഷന്‍), ശാസ്ത്രം, സംരംഭകത്വം, കൃഷി, എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്കുവീതം ആകെ 11 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡിനായി നിശ്ചിതഫോറത്തില്‍ സ്വയം അപേക്ഷ സമര്‍പ്പിക്കുകയോ മറ്റൊരു വ്യക്തിയെ നാമനിര്‍ദേശം ചെയ്യുകയോ ചെയ്യം. അതത് മേഖലയിലെ വിദഗ്ധരുള്‍പ്പെട്ട ജൂറി അംഗങ്ങള്‍ അപേക്ഷകരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ജേതാക്കളെ തെരഞ്ഞെടുക്കും. 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും അടങ്ങുന്നതാണ് അവാര്‍ഡ്.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്/യുവാ ക്ലബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കുന്നു. ജില്ലാതലത്തില്‍ അവാര്‍ഡിനര്‍ഹത നേടിയ ക്ലബുകളെയാണ് സംസ്ഥാനതലത്തിലെ അവാര്‍ഡിനായി പരിഗണിക്കുന്നത്. ക്ലബിന് 50,000 രൂപയും, പ്രശസ്തി പത്രവും, പുരസ്‌കാരവുമാണ് അവാര്‍ഡ്. അപേക്ഷകള്‍ ഈമാസം 25 ന് മുമ്പായി ജില്ലാ യൂത്ത് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ് കളക്ടറേറ്റിനു സമീപം, പത്തനംതിട്ട-689645 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷഫോറവും, മാര്‍ഗനിര്‍ദേശങ്ങളും, ജില്ലായുവജന കേന്ദ്രത്തിലും, www.ksywb.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. ഫോണ്‍:0468 2231938, 9446100081.