കുമ്പഴയില്‍ പാടത്തിനു തീ പിടിച്ചു ; എല്ലാവര്‍ഷവും ഈ ഭാഗത്ത് കണ്ടത്തിന് തീപിടിക്കുന്നതില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കുമ്പഴയില്‍ പാടത്തിനു തീ പിടിച്ചു. പത്തനംതിട്ടയില്‍ നിന്നെത്തിയ അഗ്നിശമനസേനയുടെ രണ്ടു യൂണിറ്റുകള്‍ തീയണക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കുമ്പഴ മലയാലപ്പുഴ റോഡില്‍ ഇടത്തറ പടിയിലെ കണ്ടത്തിനാണ് ഇന്ന് വൈകുന്നേരം ഏഴു മണിയോടെ തീപിടിച്ചത്.

ഈ ഭാഗത്തുള്ള കണ്ടങ്ങള്‍ക്ക് എല്ലാവര്‍ഷവും വേനല്‍ക്കാലത്ത് തീപിടിക്കാറുണ്ടെന്നും ഇത് ആരോ ബോധപൂര്‍വ്വം ചെയ്യുന്നതാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞവര്‍ഷം ഇതുപോലെ നിരവധി തീപിടുത്തങ്ങള്‍ ഈ ഭാഗത്ത് ഉണ്ടായെന്നും സമീപവാസികള്‍ പറയുന്നു. ഒരുദിവസം രണ്ടുപ്രാവശ്യം വരെ തീപിടിച്ചിരുന്നു. അന്നും ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. മഴക്കാലത്തിനു മുമ്പേ കണ്ടത്തിലെ കളകളും ഉണങ്ങിയ പുല്ലും നശിപ്പിക്കുവാനുള്ള എളുപ്പവഴിയാണോ ഇതെന്നും സംശയിക്കുന്നു. ഇത് കത്തിക്കുമ്പോള്‍ ലഭിക്കുന്ന ചാരം വളമായി മാറുകയും ചെയ്യും. തുടര്‍ച്ചയായി ഈ ഭാഗത്ത്‌ കണ്ടത്തിന് തീപിടിക്കുന്നതിന്റെ കാരണം അഗ്നിശമനസേനയും പോലീസും അന്വേഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...