നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്ന് പരിശോധിച്ച യാത്രക്കാരില്‍ 18 പേര്‍ക്ക് രോഗലക്ഷണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊവിഡ് 19 വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്ന് പരിശോധിച്ച യാത്രക്കാരില്‍ 18 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. പരിശോധിച്ച 3135 യാത്രക്കാരില്‍ 18 പേര്‍ക്കാണ് രോഗലക്ഷണങ്ങള്‍ ഉള്ളതെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു.  ആറുപേര്‍  ഇറ്റലിയില്‍ നിന്ന് വന്നവരും നാലുപേര്‍ ദക്ഷിണ കൊറിയയില്‍ നിന്ന് വന്നവരുമാണ്.

അതേസമയം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഒരു മാസത്തേക്ക് ലുലു ഭക്ഷണം സ്പോണ്‍സര്‍ ചെയ്‍തതായും കളക്ടര്‍ പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ച മൂന്നുവയസുള്ള കുട്ടിയുടെ പിതാവുമായി സമ്പര്‍ക്കം നടന്ന 23 പേരെ തിരിച്ചറിഞ്ഞതായും ഇവരെ നിരീക്ഷിച്ച്‌ വരികയാണെന്നും കളക്ടര്‍ അറിയിച്ചു. മൂന്ന് വയസുള്ള കുട്ടിയുടെ പിതാവിനെ ഐസൊലേറ്റ് ചെയ്യുന്നതില്‍ വീഴ്ച പറ്റിയിട്ടില്ല. കുട്ടി വന്ന ദിവസം റിസള്‍ട്ട്‌ പോസിറ്റീവ് ആയിരുന്നില്ല.

അതുകൊണ്ടാണ് പിതാവിനെ ആദ്യം ഐസൊലേറ്റ് ചെയ്യാതിരുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഇനി 99 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 57 പേരുടെ സാമ്പിള്‍ ഇന്ന് പരിശോധനക്ക് അയച്ചു. 47146 പേരെ മാര്‍ച്ച്‌ മൂന്ന് മുതല്‍ ഇതുവരെ അന്താരാഷ്ട്ര ടെര്‍മിനലില്‍ പരിശോധിച്ചതായും കളക്ടര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...